Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വയം വഞ്ചിതരാകാതിരിക്കണമെങ്കിൽ മറ്റുള്ളവരെ വഞ്ചിക്കുന്നവരാകരുത് -പിജി വര്ഗീസ്   - പി.പി. ചെറിയാന്‍

Picture

ഡാളസ്: നമ്മെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെ, കരുതുന്നവരെ, അന്ധമായി വിശ്വസിക്കുന്നവരെ മനപൂര്‍വ്വം വഞ്ചിക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ജീവിതത്തിലുടനീളം വഞ്ചിതരായിത്തീരുമെന്നു ഇന്ത്യന്‍ ഇവഞ്ചാലിക്കല്‍ ടീം സ്ഥാപകനും സുവിശേഷകനുമായ പാസ്റ്റര്‍ പി.ജി. വര്‍ഗീസ് പറഞ്ഞു. അനുഗ്രഹീത ഗാനശുശ്രൂഷയോടെ ഡാളസ് ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ ജൂണ്‍ 22-നു ശനിയാഴ്ച വൈകിട്ട് നടന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു പി.ജി വര്‍ഗീസ്.

 

മിഷന്‍ ചര്‍ച്ച് പാസ്റ്റര്‍ രഞ്ജിത് ജോണ്‍, പി.ജി വര്‍ഗീസിനേയും സഹധര്‍മ്മിണി ലില്ലി വര്‍ഗിസിനേയും സദസിനു പരിചയപ്പെടുത്തി. ഇന്ത്യയില്‍ ആയിരക്കണക്കിനു ആരാധനാലയങ്ങളും, സുവിശേഷപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അനുഗ്രഹകരമായി നടക്കുന്നുവെന്നു രഞ്ജിത് പറഞ്ഞു. മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങല്‍ കൊടുക്കേണ്ട ഉത്തരവാദിത്വം എല്ലാവരിലും നിഷിപ്തമാണെന്നും രഞ്ജിത് പറഞ്ഞു.

 

തുടര്‍ന്ന് യാക്കോബിന്റെ ജീവിതത്തെ ആസ്പദമാക്കി പാസ്റ്റര്‍ പി.ജി പ്രസംഗിച്ചു. പിതാവായ ഇസഹാക്കിനെ വഞ്ചിച്ച് അനുഗ്രഹം പ്രാപിച്ച യാക്കോബ് തന്റെ ഭാര്യാപിതാവ് ലാബാനാലും, തന്റെ മക്കളാലും വഞ്ചിക്കപ്പെട്ടു. പിതാവിനെ വഞ്ചിക്കാന്‍ പ്രേരിപ്പിച്ച മാതാവിനെ മരണവരെയും യാക്കോബിനെ കാണാന്‍ കഴിഞ്ഞില്ലെന്നും പി.ജി. പറഞ്ഞു. വേദപുസ്തക ചരിത്രത്തില്‍ യാക്കോബ് ഏതൊരു കോലാട്ടിന്‍കുട്ടിയെ ആണോ അറുത്ത് വഞ്ചനയ്ക്ക് തുടക്കംകുറിച്ചത്, ആ ശാപത്തില്‍ നിന്നും മാനവജാതിയെ രക്ഷിക്കുന്നതിനാണ് ഊനമില്ലാത്ത കോലാട്ടിന്‍കുട്ടിയായി ക്രിസ്തുവിനെ കാര്‍വറയില്‍ അറുക്കപ്പെട്ടതെന്നും, അവരില്‍ വിശ്വസിക്കുന്നവന്‍ ശിക്ഷാവിധിയില്‍ നിന്നും ഒഴിവായിരിക്കുമെന്നും പി.ജി പറഞ്ഞു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code