Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്ധനായ ലോട്ടറിക്കാരന്റെ കൈയില്‍ നിന്നും ലോട്ടറി മോഷിടിച്ച പ്രതി പിടിയില്‍

Picture

തിരുവനന്തപുരം : തിരുവനന്തപുരത്തുവെച്ച് അന്ധനായ ലോട്ടറിക്കാരന്റെ കൈയില്‍ നിന്നും ലോട്ടറി മോഷിടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടുന്നത്. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാര്‍ പിടിയിലായത്. ഇയാള്‍ കൊച്ചിയിലും തൃശ്ശൂരിലും ട്രെയിനില്‍ മോഷണം നടത്തിയതിന്റെ പേരില്‍ പ്രതിയാണ് ഇയാള്‍.

തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വിറ്റുകൊണ്ട് നിന്നിരുന്ന വില്‍പ്പനക്കാരന്റെ കൈയില്‍ നിന്നും പ്രതി ഒരു കെട്ട് ലോട്ടറി എടുക്കുന്നു. തുടര്‍ന്ന് ഇയാള്‍ ലോട്ടറി ടിക്കറ്റുകള്‍ പരിശോധിക്കുന്നു. കുറച്ചു സമയത്തിന് ശേഷം ഇയാള്‍ ആ ലോട്ടറി കെട്ടുകളുമായി പോയി. കുറച്ച് സമയത്തിന് ശേഷമാണ് വില്‍പ്പനക്കാരന്‍ അറിഞ്ഞത് തന്റെ പക്കല്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയ കാര്യം. 23 ടിക്കറ്റുകളാണ് സുനില്‍ മോഷ്ടിച്ചത്

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code