കൊല്ലം: മികച്ച സാമൂഹ്യ ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്ത്തകന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി ഏര്‍പെടുത്തിയ പ്രഥമ സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്കാരത്തിന് നാഷണല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ദേശിയ ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യന്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്സണ് വി ഇടിക്കുള അര്‍ഹനായി.10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജൂണ്‍ 23 Sunday കുടശനാട് (ആലപ്പുഴ) വെച്ചു നടക്കുന്ന സംസ്ഥാന നീതി മേളയില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര് രാധാകൃഷ്ണപിള്ള , മുരളി കുടശനാട് ,അഡ്വ.സുനില്‍ എം കാരാളി ,രാജേഷ് മഹേശ്വര്, മോനി വര്‍ഗ്ഗീസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 23 വര്‍ഷമായി ജീവകാരുണ്യ സാമൂഹിക മനുഷ്യാവകാശ സമാധാന പ്രവര്‍ത്തനങ്ങളിലൂടെ യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം ലഭിച്ചിട്ടുള്ള ഡോ.ജോണ്സണ് വി.ഇടിക്കുള ഗിന്നസ് ആന്റ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് അസോസിയേഷന് സെക്രട്ടറി ജനറല്‍,ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്മാന് , ജനകീയ ജാഗ്രത സമിതി ചെയര്മാന്, ആന്റപ്പന് അമ്പിയായം ഫൗണ്ടേഷന് ചെയര്മാന്, ഇടിക്കുള ചാണ്ടി ഫൗണ്ടേഷന് ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്നു .
Comments