Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ.ജി.ജോസഫ് റമ്പാച്ചന്‍ (67) നിര്യാതനായി

Picture

ചെങ്ങമനാട് ബേത്‌ലഹേം ആശ്രമാഗവും പരുമല സെമിനാരി അസി.മാനേജരും അയിരുന്ന വന്ദ്യ എ.ജി.ജോസഫ് റമ്പാച്ചന്‍ (67) ജൂണ്‍ 18-നു രാവിലെ 8.20ന് പരുമല ആശുപത്രിയില് വെച്ച് നിര്യാതനായി.



സംസ്കാരം ജൂണ്‍ 19-നു ഉച്ചയ്ക്ക് 2 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ചെങ്ങമനാട് ബേത്‌ലഹേം ആശ്രമത്തില്‍ നടക്കും.



കൊട്ടാരക്കര മീയണ്ണൂര്‍ താന്നിവിളയില്‍ ഇ.ജോര്‍ജ്ജിന്റെയും റാഹേല്‍ കുട്ടിയുടെയും രണ്ടാമത്തെ മകനായി 1953 ജനുവരി 16ന് ജനിച്ചു. 1978 ജനുവരി 6ന് പ. ബസേലി യോസ് മാര്‍ത്തോമ്മാ മാത്യുസ് ദ്വിതീയന്‍ കാതോലിക്ക ബാവ വൈദിക പട്ടം നല്കി. കൊട്ടാരക്കര പുനലൂര്‍, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ 'അരിങ്കട ,സെന്റ് ഗ്രീഗോറിയോസ്, തെന്മല സെന്റ് ജോര്ജ്ജ്, ഒറ്റക്കല്ല് സെന്റ് ജോണ്‌സ്, വാളകം മാര്‍ ഗ്രീഗോറിയോസ്, പെരുമ്പുഴി സെന്റ് ജോര്ജ്ജ്, ചക്കുവരയ്ക്കലക് മാര്‍ അപ്രേം, പാലനിരപ്പ് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ്, മൈലം സെന്റ് സ്റ്റീഫന്‌സ്, നീലേശ്വരം, അമ്പലക്കര തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. ചെങ്കുളം സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക.


തിരുവനന്തപുരം അരമന മാനേജര്‍ വള്ളിക്കാട്ട് ദയറാ മാനേജര്‍ കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജ് ലോക്കല്‍ മാനേജര്‍ തുടങ്ങിയ പദവികളള്‍ വഹിച്ചു 2007ല് പ.ദിദിമോസ് പ്രഥമന് ബാവ റമ്പാന്‍ സ്ഥാനം നല്കി.



രണ്ടു ഘട്ടങ്ങളിലായി 10 വര്ഷം പരുമല സെമിനാരിയിലും അസി.മാനേജരായി പ്രവര്ത്തിച്ചു. സൗമ്യതയുടെ പ്രതികമായ വന്ദ്യ റമ്പച്ചന് പ്രാര്‍ത്ഥനപുര്‍വ്വമായ ആദരാഞ്ജലികള്‍

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code