Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഓഗസ്റ്റ് 28, 29, 30 തീയതികളില്‍

Picture

 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ താല ഹോളി റോസറി ദേവാലയത്തില്‍ നടത്തുന്നു.

ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. . 6 മാസത്തില്‍ ഒരിക്കലായിരിക്കും സെമിനാര്‍ നടത്തുക.

വിവാഹത്തിനായി ഒരുങ്ങുന്നവര്‍ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ ചാപ്ലൈന്‍സ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ക്ലെമെന്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

റിപ്പോര്‍ട്ട്:ജയ്‌സണ്‍ കിഴക്കയില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code