Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രോ ഹെല്‍ത്ത് ലീഡേഴ്‌സ് - വോക്ക് ഇന്‍ ക്ലിനിക്ക് ഫിലഡല്‍ഫിയയില്‍, സ്റ്റേറ്റ് സെനറ്റര്‍ ഉദ്ഘാടനം ചെയ്തു   - സന്തോഷ് ഏബ്രഹാം

Picture

ഫിലഡല്‍ഫിയ: പ്രോ ഹെല്‍ത്ത് ലീഡേഴ്‌സ് - വോക്ക് ഇന്‍ ക്ലിനിക്ക് ആന്‍ഡ് ഹൗസ് കാള്‍ പ്രാക്ടീസ് ഫിലഡല്‍ഫിയയില്‍ നോര്‍ത്ത് ഈസ്റ്റ് അവന്യൂവിലുള്ള (9963 ബസല്‍ അവന്യൂ) ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്റ്റോസ് ഇടവക വികാരി റവ. അനീഷ് തോമസ്. ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അറ്റ് ലാര്‍ജ് അല്‍റ്റോബന്‍ ബര്‍ഗര്‍, ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമാര്‍, മറ്റ് ഭാരവാഹികള്‍, പൗരപ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ശബഥീന ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് റവ. അനീഷ് തോമസ് നേതൃത്വം നല്‍കി.

 

ഈ ഓഫീസ് രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. നഴ്‌സ് പ്രാക്ടീഷണര്‍മാരുടേയും ഡോക്ടറുടേയും മികച്ച സേവനം ഇവിടെ ലഭ്യമാണ്. ആവശ്യഘട്ടങ്ങളില്‍ ഒരു ഫോണ്‍കോളില്‍ രോഗിയുടെ വീട്ടിലെത്തി പരിശോധിച്ച് വോണ്ട ആതുരസേവനം നല്‍കുന്നതിനുള്ള ക്രമീകരണം ചെയ്യുന്നു. മലയാളം സംസാരിക്കുന്ന മെഡിക്കല്‍ സ്റ്റാഫിന്റേയും, ഡോക്ടറുടേയും, ഓഫീസ് സ്റ്റാഫിന്റേയും സാന്നിധ്യം ഈ ഓഫീസിന്റെ മാത്രം പ്രത്യേകതയാണ്. മെഡിസിന്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും, വര്‍ഷത്തില്‍ ഒരിക്കലുള്ള മെഡിക്കല്‍ പരിശോധനയ്ക്കും, പി.പി.സി തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. ബുക്കിംഗ് കൂടാതെ ഏതു സമയത്തും രോഗികള്‍ക്ക് ഡോക്ടറുടേയും നഴ്‌സിന്റേയും പരിചരണം മിതമായ നിരക്കില്‍ ലഭിക്കും.

 

ഏത് ഇന്‍ഷ്വറന്‍സ് ദാതാക്കള്‍ക്കും ഈ ഓഫീസില്‍ നിന്നും മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നു. ഈ സൗകര്യങ്ങള്‍ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുവാന്‍ ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്നു പി.ആര്‍.ഒ റെനി തോമസും, ചെറിയാന്‍ കോശിയും അറിയിച്ചു. ഈ സ്ഥാപനം പൂര്‍ണ്ണമായി മലയാളി ഉടമസ്ഥതയിലുള്ളതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിതാ ജോര്‍ജ് (267 738 0576), സിബി ചെറിയാന്‍ (201 417 3050), ഓഫീസ് (215 464 2753).

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code