Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശബരിമല തിരിച്ചടിയായെന്ന് എല്‍.ഡി.എഫ് വിലയിരുത്തല്‍

Picture

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ഇടതുമുന്നണി വിലയിരുത്തല്‍. വിശ്വാസികള്‍ക്ക് എല്‍.ഡി.എഫിലുണ്ടായ അവിശ്വാസം മാറ്റാന്‍ നടപടിയുണ്ടാകുമെന്നും എല്‍.ഡി.എഫ് യോഗം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് യോഗത്തില്‍ പറഞ്ഞു. വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ എല്‍.ജെ.ഡി വിമര്‍ശനം ഉന്നയിച്ചു. വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ വിശ്വാസികളെ വേദനിപ്പിച്ചു. നടപടി സ്ത്രീ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായെന്നും എല്‍.ജെ.ഡി വിമര്‍ശിച്ചു. സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുത്തുവെന്ന പ്രചാരണവും വിനയായെന്നും എല്‍.ജെ.ഡി കൂട്ടിച്ചേര്‍ത്തു.

ശബരിമല അവഗണിച്ച് മുന്നോട്ട് പോകരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്താന്‍ പ്രത്യേക എല്‍.ഡി.എഫ് യോഗം ചേരാനും തീരുമാനിച്ചു. ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍.ഡി.എഫിന് തിരിച്ചടിയായെന്ന് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. യു.ഡി.എഫ്, ബി.ജെ.പി പ്രചരണത്തെ മറികടക്കാനായില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code