Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഴിമതി, ലൈംഗിക അതിക്രമം: 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍

Picture

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിനു നിര്‍ദേശം നല്‍കി കേന്ദ്ര ധനമന്ത്രാലയം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയരായവര്‍ക്കും അന്വേഷണം നേരിടുന്നവര്‍ക്കുമാണ് വിരമിക്കാന്‍ നിര്‍ദേശം. ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

 

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐആര്‍എസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആര്‍എസ്, 1989), ഹോമി രാജ്‌വാഷ് (ഐആര്‍എസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമര്‍ സിങ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസു രവീന്ദ്രര്‍, വിവേക് ബത്ര, ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടിസ്.

 

പ്രമുഖ വ്യവസായിയില്‍ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആര്‍എസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2009 മുതല്‍ സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്‌വാഷ്.

 

മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കല്‍ നിര്‍ദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

 

വിവിധ വകുപ്പുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകള്‍ നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലന്‍സ് കമ്മിഷനും വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code