ഇസ്രയേലില്‍ കത്തിക്കുത്തില്‍ മലയാളി മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ടെല്‍ അവീവ്: ഇസ്രായേലിലെ ടൈല്‍ അവീവില്‍ മലയാളിയെ കുത്തിക്കൊന്നു. നാല്പതുകാരനായ ജെറോം ആര്‍തര്‍ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. നേവ് ഷാനാന് സ്ട്രീറ്റിലെ താമസസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് മലയാളികള്‍ക്കെതിരെ അതിക്രമം നടന്നത്.
അക്രമത്തില്‍ കുത്തേറ്റ ജെറോമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മലയാളിയായ പീറ്റര്‍ സേവ്യര്‍ (60) ഇച്ചിലോവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റവര്ക്കൊപ്പം ഒരേ അപ്പാര്ട്ട്മന്െറില് താമസിച്ചിരുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്.
Comments