പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികരിലൊരാളും പെരുനാട് കുരിശുമല ദയറാ തലവനുമായ കുരിശുമല മാത്യു വാഴപ്പിള്ളേത്ത് റമ്പാന് (82) നിര്യാതനായി. സംസ് കാരം ചൊവ്വാഴ്ച 12.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വടശേരിക്കര സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍. വടശേരിക്കര വാഴപ്പിള്ളേത്ത് പരേതരായ ഈശോ മറിയാമ്മദന്പതികളുടെ മകനാണ്.
മലങ്കര കത്തോലിക്കാ സഭയുടെ മിഷന് പ്രവര്‍ത്തനരംഗങ്ങളില്‍ തെക്കന്‍ മേഖലയില്‍ വൈദികനായിരിക്കേ സജീവ നേതൃത്വം നല്‍കിയിരുന്നു. മാര്‍ത്താണ്ഡം, ആറ്റൂര്‍, കാരയ്ക്കാട്, മൈലപ്ര, പുത്തൂര്‍, പത്തനംതിട്ട, തട്ട തുടങ്ങി 35 ദേവാലയങ്ങളില്‍ സേവനം ചെയ്തു. സഭ കുരിശുമല മാത്യൂസ് റമ്പാന് എന്ന പേരില്‍ അദ്ദേഹത്തെ ആദരിച്ചു. ഫാ. ജോഷി വാഴപിള്ളേത്ത് സഹോദരപുത്രനാണ്.
Comments