Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിമത നീക്കം നടത്തിയ ജനറലിനെ കിം ജീവനോടെ നരഭോജി മത്സ്യങ്ങള്‍ക്ക് നല്‍കി

Picture

സോള്‍: തനിക്കെതിരെ വിപ്ലവം നയിക്കാന്‍ പദ്ധതിയിട്ട സൈനിക ജനറലിനെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നരഭോജി മത്സ്യമായ പിരാനയ്ക്ക് എറിഞ്ഞു കൊടുത്തതായി റിപ്പോര്‍ട്ട്.

 

കൈകളിലും ശരീരത്തിലും കത്തികൊണ്ടു മുറിവുണ്ടാക്കിയ ശേഷമാണ് ജനറലിനെ പിരാനകള്‍ നിറഞ്ഞ ടാങ്കിലിട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആവശ്യത്തിനു വേണ്ടി മാത്രം ബ്രസീലില്‍നിന്നു പിരാനകളെ വാങ്ങി ടാങ്കിലിട്ട് വളര്‍ത്തിയെന്നും അക്വേറിയത്തില്‍ നൂറുകണക്കിനു പിരാനകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. മുറിവുകള്‍ മൂലമാണോ പിരാനയുടെ ആക്രമണത്തലാണോ ജനറലിന്റെ മരണമെന്നു വ്യക്തമല്ല.

 

ജയിംസ് ബോണ്ട് ചിത്രം 'ദ് സ്‌പൈ ഹു ലവ്ഡ് മി' യില്‍ നിന്നാണ് വധശിക്ഷ നടപ്പാക്കുന്നതിന് കിം പ്രചോദനമുള്‍ക്കൊണ്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങളാണ് പിരാനകള്‍. കൂട്ടമായാണ് ഇവ ആക്രമിക്കുക.

 

കിം ജോങ് ഉന്‍ ഉത്തരകൊറിയന്‍ ഭരണാധികാരിയായതിനു ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. അര്‍ധ സഹോദരന്‍ ഉള്‍പ്പെടെ ചില കുടുംബാംഗങ്ങളുടെ മരണത്തിനു പിന്നിലും കിമ്മാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code