Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് പെന്‍സില്‍വാനിയയുടെ 2019-20 ഭരണസമിതി നിലവില്‍വന്നു   - ഡാനിയേല്‍ പി തോമസ് (പി.ആര്‍.ഒ)

Picture

ഫിലാഡല്‍ഫിയ: അമേരിക്കയുടെ പ്രഥമ തലസ്ഥാന നഗരിയായ ഫിലഡല്‍ഫിയയിലുള്ള ഇരുപത്തിരണ്ട് ക്രൈസ്തവ സമൂഹങ്ങളുടെ ഐക്യവേദിയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ പുതിയ ഭാരവാഹികളെ ഏപ്രില്‍ ഏഴിനു സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ കൂടിയ പൊതുയോഗത്തില്‍ വച്ചു തെരഞ്ഞെടുക്കയുണ്ടായി.

 

ഫിലഡല്‍ഫിയ പട്ടണത്തിലെ ക്രൈസ്തവസഭകള്‍ തമ്മില്‍ സഹകരിച്ച് ആത്മീയ- സാമൂഹ്യ മേഖലകളില്‍ പുരോഗമനപരമായ പദ്ധതികള്‍ പ്രവര്‍ത്തനപഥത്തില്‍ കൊണ്ടുവരികയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 1986-ല്‍ പ്രാരംഭംകുറിച്ച എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിനു കഴിഞ്ഞകാലങ്ങളില്‍ പുരോഗമനപരമായ വിവിധ സംരംഭങ്ങള്‍ ആവിഷ്കരിക്കുവാന്‍ കഴിഞ്ഞുവെന്നത് സംഘടനയുടെ അഭിമാനമാണ്.

 

പുതിയ ഭരണസമിതിയുടെ ചെയര്‍മാനായി റവ. സാജു ചാക്കോ (ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച്) നിയമിതനായി. കോ- ചെയര്‍മാനായി റവ. റനി ഫിലിപ്പ് (ഫിലഡല്‍ഫിയ ക്രൈസ്റ്റ് ചര്‍ച്ച്) തെരഞ്ഞെടുക്കപ്പെട്ടു. റവ. റനി ഏബ്രഹാം റിലീജിയസ് കോര്‍ഡിനേറ്ററായും, ജനറല്‍ സെക്രട്ടറിയായി ബിനു ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ജയിന്‍ കല്ലറയ്ക്കല്‍, ട്രഷറര്‍ ചുമതലയില്‍ റോയി വര്‍ഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

 

ഡാനിയേല്‍ തോമസ് (പബ്ലിക് റിലേഷന്‍സ്), സുമോദ് ജേക്കബ് (പ്രോഗ്രാം), കുറിയാക്കോസ് വര്‍ഗീസ് വയലത്ത് (ചാരിറ്റി), വര്‍ഷ ജോണ്‍ (വിമന്‍സ് ഫോറം), ലിനോ സ്കറിയ (യൂത്ത്), തോമസ് ഏബ്രഹാം (സംഗീതവിഭാഗം), സോബി ഇട്ടി (സുവനീര്‍), എം.എ മാത്യു, രാജന്‍ ശാമുവേല്‍ (ഓഡിറ്റേഴ്‌സ്) എന്നിവരാണ് മറ്റ് ചുമതലക്കാര്‍.

 

ഓഗസ്റ്റ് 10-നു നടക്കുന്ന ഗെയിം ഡേ (Renegades Gym) ആണ് പ്രവര്‍ത്തനങ്ങളുടെ പ്രഥമ ഇനം. സെപ്റ്റംബര്‍ 22-നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടക്കുന്ന സംഗീതവിരുന്ന്, ഡിസംബര്‍ 14-നു ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ ആഘോഷിക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം കൂടാതെ സുവനീര്‍, ബൈബിള്‍ ക്വിസ്, ലേഡീസ് സെമിനാര്‍, വേള്‍ഡ് ഡേ പ്രെയര്‍ തുടങ്ങി വിപുലമായ ക്രമീകരണങ്ങളുമായാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഫെല്ലോഷിപ്പിന്റെ ഭാരവാഹികള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അംഗസഭകള്‍ സന്ദര്‍ശിക്കുന്നതാണ്. ഫെല്ലോഷിപ്പിന്റെ ഓണ്‍ലൈന്‍ വിലാസം: www.philadelphiaecumenical.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code