Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേന്ദ്രം വീണ്ടും മോദി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍

Picture

ന്യൂഡല്‍ഹി : 17–ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്‌സിറ്റ് പോള്‍ സര്‍വേഫലങ്ങള്‍ പുറത്തുവന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ തുടരുമെന്നതിന്റെ സൂചനകളാണ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ നല്‍കുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. എന്‍ഡിഎ ശരാശരി 280ലേറെ സീറ്റുകള്‍ നേടുമെന്ന് സര്‍വേകള്‍ പറയുന്നു.

 

എന്‍ഡിഎ 306 സീറ്റ് നേടുമെന്നു ടൈംസ് നൗ – വിഎംആര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിടിവി– 300, ജന്‍കി ബാത്ത് പോള്‍– 305, റിപ്പബ്ലിക് സീ വോട്ടര്‍– 287 തുടങ്ങിയവയും എന്‍ഡിഎ വ്യക്തമായ മേധാവിത്വം നേടുമെന്നു പറയുന്നു. കേരളത്തില്‍ യുഡിഎഫ് മുന്നേറ്റമെന്നാണു മനോരമ ന്യൂസ്– കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ സര്‍വേഫലം. വടക്കന്‍ കേരളത്തില്‍ 5 മണ്ഡലങ്ങളില്‍ യുഡിഎഫും ഒരെണ്ണത്തില്‍ എല്‍ഡിഎഫും ജയിക്കും.

 

രണ്ടിടത്തു ഫോട്ടോഫിനിഷായിരിക്കും. മധ്യകേരളത്തില്‍ ആറില്‍ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമാണ്. ഒരു സീറ്റില്‍ ഫോട്ടോ ഫിനിഷ്. തെക്കന്‍ കേരളത്തില്‍ നാലു മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ടു മണ്ഡലത്തില്‍ ഫോട്ടോ ഫിനിഷുമാണ്. തിരുവനന്തപുരത്ത് എന്‍ഡിഎ നേരിയ മുന്‍തൂക്കം നേടുമെന്നും മനോരമ ന്യൂസ് സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡെ– ആക്‌സിസ് സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 16 വരെ ലഭിച്ചേക്കും. എല്‍ഡിഎഫിന് മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code