ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് സര്‍വേ ഫലം. 20 മണ്ഡലങ്ങളില്‍ 15 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുക്കും. നാലെണ്ണം എല്‍.ഡി.എഫിനൊപ്പമുണ്ടാകുമെന്ന് മാതൃഭൂമി ന്യുസ് എക്സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് അക്കൗണ്ട് തുറക്കും. കുമ്മനം 37% വോട്ട് നേടുമ്പോള്‍ ശശി തരൂര്‍ 34% വോട്ടും സി.ദിവാകരന് 27% വോട്ടും നേടും.പത്തതംതിട്ടയില് കെ.സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്തും.
കാസര്‍ഗോഡ്-രാജ്മോഹന്‍ ഉണ്ണിത്താന്, കണ്ണൂര്‍-കെ.സുധാകരന്,, വടകര-കെ.മുരളിധരന്, വയനാട്-രാഹുല്‍ ഗാന്ധി, പൊന്നാനി-ഇ.ടി മുഹമ്മദ് ബഷീര്‍, മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, ആലത്തുര്-രമ്യ ഹരിദാസ്,, ചാലക്കുടി-ബെന്നി ബഹ്നാന്, തൃശൂര്‍- പ്രതാപന്, എറണാകുളം-ഹൈബി ഈഡന്, കോട്ടയം-തോമസ് ചാഴികാടന്, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട-ആന്റോ ആന്റണി, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, കൊല്ലം-എന്‍.കെ പ്രേമചന്ദ്രന്, എന്നിവര്‍ യു.ഡി.എഫ് വിജയക്കൊടി പാറിക്കുമ്പോള്‍ പാലക്കാട്-രാജേഷ്, കോഴിക്കോട്-പ്രദീപ്കുമാര്‍, ആലപ്പുഴ-ആരിഫ്, ആറ്റിങ്ങല്‍-എ.സമ്പത്ത് എന്നിവര്‍ എല്‍.ഡി.എഫില്‍ വിജയിക്കും.
സി.പി.എം നാല് സീറ്റുകളില്‍ വിജയിക്കുമ്പോള്‍ സി.പി.ഐക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല.
ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ഷെയര്‍ കിട്ടിയത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആണ്.
Comments