Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ടെക്‌സാസ് കപ്പ് 2019: ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍, ഡയനാമോസ് റണ്ണേഴ്‌സ് അപ്പ്   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാലസ്: ടെക്‌സാസില്‍ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്‌സിസി ആഭിമുഖ്യത്തില്‍ സമാപിച്ച എട്ടാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍
ന്യൂയോര്‍ക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യരായി: ഡാളസ് ഡയനാമോസാണ് റണ്ണേഴ്‌സ് അപ്പ്. സ്‌കോര്‍ (3 : 2 ). എഫ്‌സിസി കരോള്‍ട്ടന്‍, ഒക്ലഹോമ യുണൈറ്റഡ് എന്നിവര്‍ സെമി ഫൈനലിലെത്തി പുറത്തായി

 

സുമിന്‍ രവീന്ദ്രന്‍ (എം വി പി ന്യൂയോര്‍ക്ക്) , ജെസ്റ്റസ് ആന്റോ (ഗോള്‍ഡന്‍ ബൂട്ട്എഫ്‌സിസി) , ഗൗതം സന്തോഷ് കുമാര്‍ ( ഡിഫന്‍ഡര്‍ ന്യൂയോര്‍ക്ക് ) , മൈക്കിള്‍ ജോണ്‍ (ഗോളിഡാളസ് ഡയനാമോസ് ) എന്നിവര്‍ മികവിനുള്ള വ്യക്തിഗത ട്രോഫികള്‍ നേടി.

ടൂര്‍ണമെന്റിന് ആവേശമായി മുന്‍ ദേശീയ താരങ്ങള്‍:

മുന്‍ സന്തോഷ് ട്രോഫി കേരള താരം ലേണല്‍ തോമസ്, സന്തോഷ്‌ട്രോഫിയില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായിരുന്ന ജസ്റ്റസ് ആന്റണി എന്നിവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതു പ്രത്യേകതയായി. ഇരുവരും ഇപ്പോള്‍ ഫുടബോളിനു പരിശീലനം നല്‍കിവരുന്നു. എഫ്‌സിസിയുടെ പ്രത്യക ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്.

 

ലേണല്‍ തോമസ്, ജെസ്റ്റസ് ആന്റണി, ഷിനു പുന്നൂസ് എക്‌സ്പ്രസ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍), സ്‌പൈസ് വാലി ഏഷ്യന്‍ ഫുഡ് മാര്‍ട്ട്, സിബി സെബാസ്റ്റ്യന്‍ ക്രിസ്റ്റല്‍ റൂഫിങ് കണ്‍സ്ട്രക്ഷന്‍, വിനോദ് ചാക്കോ വിനോദ് റിയാലിറ്റി (ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സ്) എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.



മഞ്ചേഷ് ചാക്കോ (എഫ്‌സിസി പ്രസിഡണ്ട് ), മാത്യു മാത്യൂസ് (സാബു), ഗ്രെഗ് വാഴച്ചിറ, ഷിബു ഫിലിപ്പ് (ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റേഴ്‌സ്ക ആന്‍ഡ് കമ്മറ്റി) എന്നിവരാണ് ഒന്‍പതു ടീമുകള്‍ പങ്കെടുത്ത ഇത്തവണത്തെ ടൂര്‍ണമെന്റ് വിജയകരമാക്കുന്നതില്‍ നേതൃത്വം നല്‍കിയത്.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code