Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയല്‍വാസികള്‍ അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

Picture

ഹരിപ്പാട്: പെണ്‍കുട്ടിയുടെ ആത്മഹത്യ അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതില്‍ മനംനൊന്തെന്ന് വീട്ടുകാര്‍. കരുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്‍െറയും (രഘു) ബീന റാണിയുടെയും ഏകമകള്‍ ഹൃദ്യയാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കഴുത്തില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.

 

സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നത്: വ്യാഴാഴ്ച വൈകീട്ട് ഹൃദ്യ വളര്‍ത്തുന്ന പശുക്കുട്ടി അയല്‍വീട്ടിലെ പറമ്പില്‍ കയറിയതിനെ ചൊല്ലി വാക്തര്‍ക്കം ഉണ്ടായിരുന്നു. അയല്‍വീട്ടിലെ മൂന്നുപേര്‍ ചേര്‍ന്ന് അസഭ്യം പറഞ്ഞു. ഇതില്‍ മനംനൊന്ത് ഹൃദ്യ മുറിയില്‍ കയറി വാതില്‍ അടച്ചു. പിണങ്ങിയാല്‍ സ്ഥിരം ചെയ്യുന്നതായതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. കുറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ തള്ളിത്തുറന്ന് നോക്കിയപ്പോള്‍ തൂങ്ങിനില്‍ക്കുന്നത് കാണുകയായിരുന്നു. ഉടന്‍ കെട്ടറുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മുറിയുടെ ഭിത്തിയില്‍ മരണത്തിന് കാരണം അയല്‍വീട്ടുകാരാണെന്ന് എഴുതിയിട്ടുണ്ട്.

 

ഹരിപ്പാട് പൊലീസ് എത്തി നടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ 11ന് സംസ്കാരം നടക്കും. സംഭവത്തെത്തുടര്‍ന്ന് അയല്‍വീട്ടുകാര്‍ വീടുപൂട്ടി കടന്നുകളഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code