Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡാളസ് സൗഹൃദ വേദി മദേഴ്‌സ് ഡേ ആഘോഷ വേളയില്‍ അമ്മമാരേ ആദരിച്ചു   - എബി മക്കപ്പുഴ

Picture

ഡാളസ്: മക്കളും കൊച്ചുമക്കളുമായി ഭവനങ്ങളില്‍ വിശ്രമ ജീവിതം നയിക്കുന്ന മുത്തശ്ശിമാരെ ഡാളസ് സൗഹൃദ വേദി പൊന്നാടയിട്ടു ആദരിച്ച ചടങ്ങു ശ്രേദ്ധേയമായി. വളരെ ലളിതയെ ചടങ്ങുകളോട് കാരോള്‍ട്ടണ്‍ റോസ്മഡ് സിറ്റി ഹാളില്‍ കൂടിയ അതി മനോഹരമായ ആദരിക്കല്‍ ചടങ്ങു റവ.മാത്യു ജോസഫ് മുത്തശ്ശിമാരെ പൊന്നാട അണിയിച്ചു ആദരിച്ചു.

 

മക്കളും കൊച്ചുമക്കളുമായി ഭവനങ്ങളില്‍ വിശ്രമ ജീവിതം നയിക്കുന്ന ഏഴു അമ്മമാരേ ഡാളസ് സൗഹൃദ വേദി പൊതുവേദിയില്‍ പൊന്നാട അണിയിച്ചപ്പോള്‍ അമ്മമാരുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ കൊഴിയുന്നുണ്ടായിരുന്നു.

 

40 വര്ഷകാലമായി ഡാലസില്‍ പ്രവാസി മലയാളിയായി കഴിഞ്ഞ ശ്രീമതി.അന്നമ്മ ചാക്കൊ ഭവനങ്ങളില്‍ വിശ്രമ ജീവിതം നയിക്കുന്ന അമ്മമാരേ പൊന്നാട അണിയിച്ചു ആദരിച്ചത് ആദ്യത്തെ സംഭവമാണെന്ന് മറുപിടി സന്ദേശത്തില്‍ അറിയിച്ചു.

 

ഡാളസ് സൗഹൃദ വേദി മലയാളി സമൂഹത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന നല്ല സേവനങ്ങളില്‍ മറ്റുമലയാളി സംഘടനകള്‍ മാതൃകയാക്കണമെന്നും അമ്മമാരേ പ്രധിനിധികരിച്ചു കൊണ്ട് ശ്രിമതി അന്നമ്മ ചാക്കോ അഭ്യര്‍ത്ഥിച്ചു.

 

പ്രസിഡണ്ട് ശ്രീ.അജയകുമാര്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിച്ചു.മുഖ്യ പ്രസംഗിക ശ്രീമതി. ശുഭാ സൂസന്‍ ജേക്കബ് സദസ്സിനെ അഭിസംബോധന ചെയ്തു 'അമ്മ എന്ന വാക്കിന് തുല്യമായ മറ്റൊരു വാക്ക് ഭൂമുഖത്തു ഇല്ലെന്നു അറിയിച്ചു.ഒരു മാതൃക കുടുംബത്തില്‍ ഒരു അമ്മയുടെ പങ്കാളിത്തം വിലപ്പെട്ടതാണെന്ന് പ്രസംഗിക വ്യതിക്തമാക്കി.നല്ലൊരു ഫാമിലി കൗണ്‍സിലറായ ശ്രീമതി. ശുഭാ സൂസന്‍ ജേക്കബ് നൂറു കണക്കിന് തകര്ന്നു കൊണ്ടിരിക്കുന്ന കുടുംബ ജീവിതങ്ങളെ നേര്‍ വഴിക്കു നയിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്തന്റെ ഉടമയാണ്. സോഷ്യോളജിയിലും, ഫാമിലി സയന്‍സിലും ബിരുദാന്തര ബിരുദങ്ങള്‍ നേടിയിട്ടുള്ള ശീമതി. ശുഭാ ലാളിത്യത്തിന്റെയും, സ്‌നേഹത്തിന്റെയും പര്യമാണ്.
മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ & യൂറോപ്പ് ഭദ്രാന ട്രഷറര്‍ ശ്രീ ഫിലിപ് തോമസ് സി പി എ, ശ്രീ ജോര്‍ജ് ഫിലിപ് (പത്തനംതിട്ട ജില്ലാ സി പി എ കമ്മറ്റി മെമ്പര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സൗഹൃദ വേദി ഉപദേശ സമതി ആംഗം പ്രൊഫൊ.സോമന്‍ ജോര്‍ജ് യോഗത്തിലെത്തിയവര്‍ക്കു നന്ദി പ്രകാശനം നടത്തി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code