Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാന്‍ഫ്രാന്‍സിസ്‌കൊ സെന്റ് മേരീസ് ദേവാലയത്തില്‍ വാര്‍ഷികാഘോഷം   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌കൊ സെന്റ് മേരീസ് ദേവാലയത്തിന്റെ 10–ാം മത് വാര്‍ഷീകാഘോഷം മേയ് 18, 19 ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ നടക്കും. 18–ാം തിയതി ശനിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ ലിവര്‍ മോര്‍ സിറ്റി മേയര്‍ ജോണ്‍ മര്‍ച്ചന്റ് മുഖ്യഅതിഥിയായിരിക്കും.

 

പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുന്നതിന് ഏവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. ഫാ. തോമസ് കോര അറിയിച്ചു. 18 ന് വൈകിട്ട് 6.15 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നതോടെ പ്രോഗ്രാമിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും പൊതുസമ്മേളനവും നടക്കും. 19–ാം തീയതി 8.45 എഎംന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും.

വി. കുര്‍ബാനാനന്തരം പുതുക്കി പണിത പാരീഷ് ഹാളിന്റെ കൂദാശ കര്‍മ്മം അഭിവന്ദ്യ മെത്രാപോലീത്താ തിരുമനസുകൊണ്ടു നിര്‍വഹിക്കും. ആശീര്‍വാദത്തിനുശേഷം നടത്തപ്പെടുന്ന സ്‌നേഹ വിരുന്നോടെ വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് സമാപനമാകും.

 

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരിക്ക് പുറമേ സ്കറിയാ കുരുവിള (വൈസ് പ്രസിഡന്റ്) ഫ്രെഡി പോള്‍ (സെക്രട്ടറി), ബേസില്‍ പീറ്റര്‍ (ട്രഷറര്‍) കമ്മറ്റിയംഗങ്ങളായ ബിജോയ് വര്‍ഗീസ്, ബിജു വര്‍ഗീസ്, ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code