Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ ഫാ ബിനു തോമസ് മേയ് 21 ന് ഐ പി എല്ലില്‍ പ്രസംഗിക്കുന്നു   - പി.പി. ചെറിയാന്‍

Picture

ഡാളസ് : ഡാളസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച് വികാരിയും സുവിശേഷ പ്രസംഗീകനുമായ റവ ഫാ ബിനു തോമസ് മേയ് 21 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലയ്ന്‍ സജീവമാകുന്നത്.

 

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. മെയ് 23 ന് ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ഫാ ബിനു തോമസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിട്രോയിറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

 

സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍)
tamathew@hotmail.com,713 436 2207



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code