Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹൂസ്റ്റണ്‍ ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി   - ശങ്കരന്‍കുട്ടി

Picture

ഹൂസ്റ്റണ്‍ ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി. മേയ് 9ന് തുടങ്ങി മേയ് 18 വരെ നീണ്ടു നില്‍ക്കുന്ന ഉല്‍സവം ഭക്തജനങ്ങളുടെ പ്രവാഹത്താലും കലാമൂല്യമുള്ള തനതു് ക്ഷേത്ര കലാരൂപങ്ങളാലും പ്രത്യേകിച്ച് പല്ലാവൂര്‍ ശ്രീകുമാറും, പല്ലാവൂര്‍ ശ്രീധരനും പല്ലശന ശ്രീജിത്ത് മാരാരും ചേര്‍ന്ന് നയിക്കുന്ന ചെണ്ടമേളത്താലും പ്രൗഡോജ്വലമായി നടന്നു കൊണ്ടിരിക്കുന്നു.

 

ദിവ്യാ ഉണ്ണി, സുനന്ദ നായര്‍, ശ്രീദേവി, ലക്ഷ്മി പീറ്റര്‍ തുടങ്ങിയവരുടെ ഹൂസ്റ്റണിലെ പ്രശസ്തമായ ഡാന്‍സ് സ്കൂളുകളിലെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, പ്രഗല്‍ഭരായ സംഗീതജ്ഞരുടെ സംഗീതസദസ്സുകള്‍, സംഗീത ഉപകരണങ്ങളിലൂടെ മന്ത്രിക വിരലുകള്‍ ഓടിക്കുന്ന കുരുന്ന് പ്രതിഭകള്‍, പതിനേഴാം തീയതി നടക്കുന്ന പള്ളിവേട്ടയും കഥകളി എന്നിവ ഇനിയും ഈ ഉത്സവത്തിന് മാറ്റു കൂട്ടും എന്നതില്‍ സംശയമില്ല.

 

ഞായറാഴ്ച നടന്ന പായസമേള പശംസ നേടി. ഇരുപത്തി എട്ടോളം മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്, വിദ്യാ രാജേഷ് നായര്‍ ഒന്നാം സ്ഥാനം കരസ്തമാക്കുകയും കാഷ് അവാര്‍ഡിനും എവര്‍റോളിംഗ് ട്രോഫിക്കും അര്‍ഹത നേടുകയും ചെയ്തു.

 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആത്മീയവും ആചാരാനുഷ്ടാനങ്ങളോടെയുള്ള ഭക്തി സാന്ദ്രമായ പൂജാദികര്‍മ്മങ്ങളിലും മറ്റ് കലാപരിപാടികളിലും പങ്കു ചേരുവാനും ശ്രീ. ഗുരുവായൂരപ്പന്റെ അനുഗ്രഹാശിസ്സുകള്‍ സ്വീകരിക്കുവാനും എല്ലാ ഭക്തജനങ്ങളേയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ക്ഷേത്രാധികാരികള്‍ അറിയിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.guruvayurappanhouston.org, 713 799 9994, ശശിധരന്‍ നായര്‍ (പ്രസിഡന്റ്)
8328600371, സുരേഷ് പിള്ള (സെക്രട്ടറി) 7135697920, രമാ ശങ്കര്‍ (ട്രഷറാര്‍)
4046809787, അജിത് നായര്‍ ( ഫെസ്റ്റിവെല്‍ കോഡിനേറ്റര്‍) 832713 1710.

 

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code