Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എഡ്മന്റന്‍ കോസ്‌മോപോളിറ്റന്‍ രാത്രി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു   - പി.വി.ബി

Picture

എഡ്മന്റണ്‍: കോസ്‌മോപോളിറ്റന്‍ ക്ലബ് ഇദംപ്രഥമമായി രാത്രി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എഡ്മന്റണിലെ ടര്‍ഫ് ട്രെയിനിംഗ് സെന്ററില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എഡ്മന്റണിലും കാല്‍ഗറിയിലും നിന്നുമായി പതിനാറ് ടീമുകള്‍ പങ്കെടുത്തു. 6 ഓവര്‍ വീതമുള്ള ലീഗ് മത്സരത്തിനുശേഷം 4 ടീമുകള്‍ സെമിയിലെത്തി. ഫൈനലില്‍ എഡ്മന്റണ്‍ പാന്തേഴ്‌സ് എ ടീമും, ടീം യുണൈറ്റഡും ഏറ്റുമുട്ടി.

 

പ്രഥമ പാതിരാത്രി ഇന്‍ഡോര്‍ ടൂര്‍ണമെന്റില്‍ പാന്തേഴ്‌സ് എ ടീം കിരീടം ചൂടി. വൈകിട്ട് ആരംഭിച്ച മത്സരം പൂര്‍ത്തിയായത് രാവിലെ 6 മണിയോടെയാണ്.

 

തദവസരത്തില്‍ ടീമിന്റെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ജിജോ ജോര്‍ജ് റിയല്‍ട്ടര്‍, തൗസന്റ് സ്‌പൈസസ്, ഫ്‌ളോസ് അബ്‌ളോസ്, യുണിമണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കലവറ കേറ്ററിംഗ്, ആല്‍ബര്‍ട്ട ഫ്രൈഡ് ചിക്കന്‍, കോഗ്‌നാക് ഹെസ്റ്റുഡിയോ, ഓന്‍കാര്‍ ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍, കൈനറ്റിക് സ്‌പോര്‍ട്‌സ് എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ മറ്റു സ്‌പോണ്‍സര്‍മാര്‍. ചുരുങ്ങിയകാലംകൊണ്ടു തന്നെ എഡ്മന്റണിലെ യുവാക്കളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കോസ്‌മോപോളിറ്റന്‍ ക്ലബിനു സാധിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ സേവന പദ്ധതികളിലും ക്ലബ് സജീവമായി പങ്കെടുക്കുന്നു.

 

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code