Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജപ്തി ഭയന്ന് ആത്മഹത്യ; മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

Picture

നെയ്യാറ്റിന്‍കര: വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്‍െറ നീക്കത്തില്‍ മനംനൊന്ത് അമ്മയും മകളും തീകൊളുത്തി മരിച്ചു. മാരായമുട്ടം മഞ്ചവിളാകം മലയിക്കട വൈഷ്ണവി നിവാസില്‍ ചന്ദ്രന്‍െറ ഭാര്യ ലേഖ (45), മകള്‍ ബിരുദവിദ്യാര്‍ഥി വൈഷ്ണവി (19) എന്നിവര്‍ക്കാണ് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ ഇരുവരും വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വൈഷ്ണവി സംഭവം നടന്നയുടനെയും 90 ശതമാനവും പൊള്ളലേറ്റ മാതാവ് ലേഖ വൈകുന്നേരം ഏഴോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

 

കനറാ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയിരുന്നു. കനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് 15 വര്‍ഷം മുമ്പാണ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ ചന്ദ്രന്‍ വായ്പയെടുത്തത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ 12 ലക്ഷം കൈവശം ഉണ്ടായിരുന്നു. കുറവുള്ള തുകയാണ് വായ്പയെടുത്തത്. വിദേശത്തായിരുന്ന ചന്ദ്രന് ജോലി നഷ്ടപ്പെട്ടതോടെ 2010ല്‍ തിരിച്ചടവ് മുടങ്ങി. 7.8 ലക്ഷം രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും 6.72 ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നായിരുന്നു ബാങ്കിന്‍െറ നിലപാടെന്ന് ചന്ദ്രന്‍ പറയുന്നു. തുടര്‍ന്ന് വീടും 10.5 സന്‍െറ് വസ്തുവും വിറ്റ് പണം നല്‍കാനായി കുടുംബത്തിന്‍െറ ശ്രമം. 50 ലക്ഷം രൂപക്ക് മുകളില്‍ വില പറഞ്ഞ വീട് പിന്നീട് 24 ലക്ഷം രൂപക്ക് വാങ്ങാമെന്ന് പറഞ്ഞയാളും പിന്മാറിയതോടെ ചന്ദ്രനും കുടുംബവും മാനസികമായി തകര്‍ന്നു.

 

മേയ് 10ന് ബാങ്ക് അധികൃതരെത്തിയിരുന്നു. നാലു ദിവസത്തിനകം 6.72 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബത്തെ അറിയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട് ജപ്തി ചെയ്യുമെന്നറിയിച്ച് കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ഫോണ്‍ വിളി വന്നിരുന്നു. ഇതിനെതുടര്‍ന്ന് ലേഖയും വൈഷ്ണവിയും മാനസികമായി തളര്‍ന്നു. അയല്‍വാസികളും ഇവര്‍ക്ക് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

 

നാട്ടുകാരോടും വസ്തു ബ്രോക്കര്‍മാരോടും വില്‍പനയെക്കുറിച്ച് അയല്‍വാസികളും സംസാരിച്ചിരുന്നു. കടുത്ത മാനസിക സമ്മര്‍ദത്തിലായ കുടുംബം തുക തിരിച്ചടയ്ക്കാന്‍ പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.അതേസമയം തിരിച്ചടവ് വൈകിയതിനെതുടര്‍ന്ന് നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരുതരത്തിലും ജപ്തി നടപടിക്ക് സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code