Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ രൂപംകൊണ്ടു

Picture

ഹൂസ്റ്റണ്‍: ഒന്നായാല്‍ നന്നായി, നന്നായാല്‍ ഒന്നായി എന്ന കുഞ്ഞുണ്ണി മാസ്റ്ററുടെ അര്‍ത്ഥ
സംപുഷ്ടമായ വരികള്‍ക്ക് അര്‍ത്ഥം കണ്ടെത്തുവാനായി തുടങ്ങിയ ഈ കേരളത്തിന്റെ് സാംസ്കാരിക തലസ്ഥാനത്തിന്റൈ പേരില്‍ തുടങ്ങിയ ഈ സംഘടന അമേരിക്കയിലെ സാംസ്കാരിക തലസ്ഥാനമായ ടെക്‌സാസിലെ ഹൂസ്റ്റണില്‍ ജന്മം കൊണ്ടുകഴിഞ്ഞു, കേരളത്തിലെ അല്ല ഭാരതത്തിലെ തന്നെ പ്രശസ്തവും പ്രഗത്ഭവും പ്രേക്ഷക നിബിഡവുമായ പൂരപ്പറമ്പിലെ നഗരവാസികളുടെ ഈ ആഘോഷവും ആ സംസ്കാരവും ലോക ജനതക്ക് പകര്‍ന്നു നല്‍കുക ഭാരതീയ സംസ്കാരത്തിലെ "ലോകാ സമസ്താ സുഖിനോ ഭവന്തു " ലോകമെമ്പാടുമുള്ള സഹോദരീ സഹോദരന്മാന്‍ സുഖമായും സന്തോഷമായും ജീവിക്കുന്നതു കാണുവാന്‍ ആഗ്രഹിക്കുന്ന ത്രിശൂര്‍ക്കാരുടെ ഈ ദൗത്യം സമ്പന്നമാക്കൂവാന്‍ ഞങ്ങള്‍ അഹോരാര്‍ത്ഥം അല്ല കഴിവിനനുസരിച്ച് പരിശ്രമിക്കും അതാണ് ഞങ്ങളുടെ ശ്രമം.

 

ന്യൂയോര്‍ക്കില്‍ നിന്നും ഹൂസ്റ്റണിലേക്ക് അടുത്തിടെ കുടിയേറിയ വര്‍ഗീസ്, ഷീല
ദമ്പതികളിലൂടെ ഉദിച്ച ഈ ആശയം ഹൂസ്റ്റണില്‍ താമസിക്കുന്ന തൃശൂര്‍ ജനതക്ക് വളരെയേറെ പ്രോത്സാഹനമായി എന്നു മാത്രമല്ല ജോണ്‍സണ്‍, സണ്ണി തോലത്ത്, ജയന്‍ അരവിന്ദാക്ഷന്‍, ഷാജു കരുത്തി, കാട്ടുക്കാരന്‍ ജോണ്‍, ഇമ്മട്ടി പ്രിന്‍സ്, പള്ളത്ത് സണ്ണി എന്നിവരുടെ നിസ്സീമമായ സഹായ സഹകരണത്തോടെ 2019 മേയ് മാസം 11 ന് തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്ന സംഘടന ഉദയം കൊണ്ടു. വര്‍ഗീസ്, ഷീല ദമ്പതികളുടെ വസതിയില്‍ വച്ച് നടന്ന ഈ ചടങ്ങ് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെയായി ക്രമീകരിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന ഈ പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടു പോയി. പ്രകൃതി വളരെ വികൃതമായിരുന്നുവെങ്കിലും തൃശൂരുകാര്‍ കാറ്റും മഴയും ഇടിയും മിന്നലും കുസാതെ അന്‍പതോളം കുടുംബങ്ങള്‍ വിവിധ ഇനം രുചിഭേദങ്ങളുമായാണ് എത്തിച്ചേര്‍ന്നത്. തൃശൂരിന്റെ് അഭിമാനമായ പൂരം ഹൂസ്റ്റണിലും ഒരു ഉത്സവമാക്കാനും കേരളത്തിന്റെ എല്ലാ ആഘോഷങ്ങളും ജാതി, മത, വര്‍ണ, വര്‍ഗ വെത്യാസമില്ലാതെ കൊണ്ടാടുവാനും തദവസരത്തില്‍ തീരുമാനിച്ചു, അന്നേ ദിവസം ഷീല ചേരു പ്രസിഡണ്ട്, ജയന്‍ അരവിന്ദാക്ഷന്‍ വൈ. പ്രസിഡണ്ട്, ബൈജു അമ്പൂക്കന്‍ സെക്രട്ടറി, ആനി ഷാജു ജോ.സെകട്ടറി, രൂപേഷ് രാഘവന്‍ ട്രഷറാര്‍, എന്നിവരേയും ജോസ് ഡി പെക്കാട്ടില്‍ ചെയര്‍, സണ്ണി തോലത്ത് കോ.ചെയര്‍ തുടങ്ങി നിരവധി സാരഥികളെയും ഏക കണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഷീല ചേരൂവിന്റെ് പ്രവര്‍ത്തനങ്ങളേയും ഈ സംഘടനയുടെ രൂപീകരണത്തിനള്ള കഠിനാദ്ധ്വാനത്തെയും
തൃശൂര്‍ പൂരത്തിേെന്റ സാമ്പിള്‍ വെടികെട്ടു ദിവസംതന്നെ ജന്മം നല്കാെന്‍ കഴിഞ്ഞതില്‍ വാനോളം പുകഴ്ത്തുവാന്‍ അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി, രാത്രി12 മണിക്ക് മതെഴ്‌സ് ഡേയുടെ തുടക്കം തന്നെ പങ്കെടുത്ത എല്ലാ അമ്മമാര്ക്കും വര്ണ്പുഷ്പങ്ങള്‍ നല്കിമ സ്‌നേഹവായ്‌പോടെ ആദരിക്കുകയുണ്ടായി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ ടാഗിന്റെ! ജന്മദിനം സമ്പന്നമായി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു് ബന്ധപ്പെടുക: ഷീല ചീരു 9143105335, ജയന്‍ അരവിന്ദാക്ഷന്‍ 8327131713, ഷാജു കാരുത്തി 3462805512, ബൈജു അമ്പുക്കന്‍ 8327088159.

വാര്‍ത്തഅയച്ചത്: ശങ്കരന്‍കുട്ടി

Picture2

Picture3Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code