Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശ്രീലങ്കയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം; ഒരാള്‍ മരിച്ചു

Picture

കൊളംബോ : ഫെയ്‌സ്ബുക് പോസ്റ്റിനെ തുടര്‍ന്നു ശ്രീലങ്കയിലെ വടക്കുപടിഞ്ഞാറന്‍ പട്ടണത്തില്‍ വര്‍ഗീയ സംഘര്‍ഷം. പുത്തലം ജില്ലയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരപ്പണിക്കാരനായ നാല്‍പ്പത്തഞ്ചുകാരനെ പണിശാലയിലേക്ക് ഇരച്ചുകയറിയ സായുധരായ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. അഭ്യൂഹങ്ങള്‍ പടരുന്നതു തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്കു താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം കൂടുതല്‍ ജില്ലകളിലേക്കു വ്യാപിച്ചതോടെ രാജ്യമൊട്ടാകെ 6 മണിക്കൂര്‍ നിശാനിയമം പ്രഖ്യാപിച്ചു.

 

ചിലാവ് പട്ടണത്തിലെ വ്യാപാരി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനെത്തുടര്‍ന്നു പ്രദേശത്തെ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാളെയും അക്രമം നടത്തിയ ഏതാനും പേരെയും അറസ്റ്റ് ചെയ്തു. 260 പേര്‍ കൊല്ലപ്പെട്ട ഈ സ്റ്റര്‍ ഞായറിലെ സ്‌ഫോടനപരമ്പരയ്ക്കുശേഷം 3 ആഴ്ച പിന്നിടുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയസംഘര്‍ഷസാധ്യത ഉയരുകയാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code