Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്?കോപ്പ അന്തരിച്ചു

Picture


ആലുവ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പയും പ്രഗല്ഭ വാഗ്മിയും അഡ്മിനിസ്‌ട്രേറ്ററും സംഘാടകനും ഒരു വ്യാഴവട്ടമായി കേരള മദ്യനിരോധന സമിതിയുടെ അധ്യക്ഷനുമായിരുന്ന ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറിന് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച വൈകീട്ട് 7.35ഓടെയാണ് മരിച്ചത്.

 

പോത്താനിക്കാട്ട് മണ്ണാറപ്രായില്‍ പൗലോസിന്‍െറയും ചീരകത്തോട്ടം ഏലിയാമ്മയുടെയും രണ്ടാമത്തെ മകനായി 1945 മേയ് 28നായിരുന്നു ജനനം. കോതമംഗലം എം.എ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം പൗലോസ് മാര്‍ പീലക്‌സിനോസിന്‍െറ (േശ്രഷ്ഠ കതോലിക്ക) കീഴില്‍ മലേക്കുരിശ് ദയറായില്‍ വൈദികപഠനം നടത്തി. കോട്ടയം പഴയ സെമിനാരിയില്‍നിന്ന് വൈദിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി. 1988 ആഗസ്റ്റ് 26ന് ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക്ക കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തി. 1970 മുതല്‍ മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. 30 വര്‍ഷം സഭ വര്‍ക്കിങ് കമ്മിറ്റി, അങ്കമാലി മെത്രാസന സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. കളമശ്ശേരി സന്‍െറ് ജോര്‍ജ്, ചാത്തമറ്റം സന്‍െറ് പീറ്റേഴ്‌സ് ആന്‍ഡ് സന്‍െറ് പോള്‍സ്, എലൂര്‍ സന്‍െറ് ഗ്രിഗോറിയസ്, ആലുവ സന്‍െറ് തോമസ് കോളജ് ഹില്‍, ബെദ്‌ലഹേം ദയറ ദേവലായങ്ങളിലും വികാരിയായിരുന്നു.

 

കേരള ബ്ലൈന്‍ഡ് സ്കൂള്‍ സൊസൈറ്റി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്‍റ്, ആലുവ വൈ.എം.സി.എ പ്രസിഡന്‍റ്, എറണാകുളം സബ് റീജനല്‍ ചെയര്‍മാന്‍, സൗത്ത് വെസ്റ്റ് ഇന്ത്യ റീജനല്‍ വൈസ് ചെയര്‍മാന്‍, വൈ.എം.സി.എ നാഷനല്‍ ബോര്‍ഡ് അംഗം, മലങ്കര സഭ കോര്‍പറേറ്റ് കോളജ് ഗവേണിങ് ബോര്‍ഡ് അംഗം, സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി അംഗം, കോര്‍പറേറ്റ് സ്കൂള്‍ ഗവണിങ് ബോര്‍ഡ് മെംബര്‍, മാര്‍ അത്തനേഷ്യസ് ഹൈസ്കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, മലങ്കര അസോസിയേഷന്‍ ട്രിബ്യൂണല്‍ മെംബര്‍, റൂള്‍ കമ്മിറ്റി മെംബര്‍, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി മെംബര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എക്‌സിക്യൂട്ടിവ് കമ്മിറ്റി മെംബര്‍, ബൈബിള്‍ സൊസൈറ്റി പ്രസിഡന്‍റ്, കേരള ശാന്തി സമിതി വൈസ് പ്രസിഡന്‍റ്, മതസൗഹാര്‍ദ വേദി ജനറല്‍ സെക്രട്ടറി, യൂനിയന്‍ ഓഫ് റെസിഡന്‍റ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്നിങ്ങനെ പ്രസ്ഥാനങ്ങളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചു. സഭാചന്ദ്രിക, െപ്രാഹിബിഷന്‍ എന്നീ മാസികകളുടെ മുഖ്യപത്രാധിപരായിരുന്നു. കളമശ്ശേരി വിമുക്തി സ്കൂള്‍ വൈസ് പ്രസിഡന്‍റ്, വളയന്‍ചിറങ്ങര ബാലഗ്രാം ട്രസ്റ്റി എന്നീ നിലകളിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു.

 

മികച്ച സേവനത്തിന് ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക കോര്‍ എപ്പിസ്‌കോപ്പയെ മുദ്രമോതിരം നല്‍കി ആദരിച്ചിട്ടുണ്ട്. ഗ്രാന്‍റ് ഷെവിലിയാര്‍ ജസ്റ്റിസ് വിതയത്തില്‍ അവാര്‍ഡ്, സദ്‌സേവ അവാര്‍ഡ്, സേവന രത്‌ന അവാര്‍ഡ്, മാര്‍ തൊയോഫിലോസ് അവാര്‍ഡ്, ജസ്റ്റിസ് കെ.പി. രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ആലുവയിലെ ഭവനത്തില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിക്കും. നഗരി കാണിക്കലും പൊതുദര്‍ശനത്തിനും ശേഷം കബറടക്കം വൈകീട്ട് 4.30ന് തൃക്കുന്നത്ത് സെമിനാരിയില്‍.

 

ഭാര്യ: പെരുമ്പാവൂര്‍ തെക്കേവീട്ടില്‍ ലീലാമ്മ (നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ലിജോ മണ്ണാറപ്രായില്‍ (ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസ് കൊച്ചി), സിജോ ജേക്കബ് (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: സൂസന്‍ മണ്ണാറപ്രായില്‍ (ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസ്, കൊച്ചി), ബിന്‍സി പോള്‍.

 Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code