28 ദിവസം, 80 റാലികള്‍; തൊണ്ടപൊട്ടി പ്രസംഗിച്ച സിദ്ദുവിന് വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ തുടര്‍ച്ചയായി പ്രസംഗിച്ചതിനാല്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് ഗുരുതര തകരാര്‍. കഴിഞ്ഞ 28 ദിവസത്തിനിടെ 80ഓളം തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് സിദ്ദു പ്രസംഗിച്ചത്. വിശ്രമമില്ലാത്ത യാത്രകളും പ്രസംഗങ്ങളുമാണ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് .ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
തൊണ്ടവേദന അസഹനീയമായതോടെ ഞായറാഴ്ച രാവിലെ സിദ്ദു വൈദ്യസഹായം തേടിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ഇഞ്ചക്ഷനുകളും മരുന്നുകളും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രണ്ടുദിവസത്തേക്ക് പൂര്‍ണവിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments