Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകി, ഈറനണിഞ്ഞ് ജയലില്‍ അധികൃതരും

Picture

വത്തിക്കാന്‍ സിറ്റി: ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എളിമയുടെ മാതൃക കര്‍ത്താവ് ലോകത്തിന് സമ്മാനിച്ചതിന്റെ സ്മരണയില്‍ വത്തിക്കാനും. റോമിന്റെ കിഴക്കന്‍ പ്രദേശത്തു നിന്ന് 36 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണല്‍ ഫെസിലിറ്റി’യിലെ പുരുഷന്മാരായ പന്ത്രണ്ട് തടവുപുള്ളികളുടെ പാദങ്ങളാണ് പാപ്പ ഇത്തവണ കഴുകിയത്. വൈകിട്ട് നാലരയ്ക്കാണ് മാര്‍പാപ്പ ഇവിടെയെത്തിയത്. 9 ഇറ്റലിക്കാരും ബ്രസീല്‍, മൊറോക്കോ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള തടവുപുള്ളികളുടെ പാദമാണ് പാപ്പ കഴുകി ചുംബിച്ചത്. പാപ്പ കാല്‍ കഴുകുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരിന്നു.

 

577 പേര്‍ ജയിലില്‍ കഴിയുന്നുണ്ടെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്ഥലപരിമിതിമൂലം 250 പേര്‍ക്ക് മാത്രമാണ് സാധിച്ചത്. യേശുവിന് എല്ലാ ശക്തിയും ഉണ്ടായിരുന്നുവെങ്കിലും പാദങ്ങള്‍ കഴുകി എളിമയുടെ മാതൃക അവിടുന്ന് കാണിച്ചു തന്നുവെന്ന് തന്റെ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. മിശിഹാ ഇതുതന്നെ ചെയ്യാനാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിച്ചെടുക്കാനോ മറ്റുള്ളവരെ അപമാനിക്കാനോ ശ്രമിക്കരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം വചനവും പാപ്പ അന്തേവാസികളെ ഓര്‍മ്മപ്പെടുത്തി. നിരവധി സമ്മാനങ്ങള്‍ നല്‍കിയാണ് ജയില്‍ വാസികള്‍ ആഗോള സഭയുടെ തലവനെ യാത്രയാക്കിയത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code