Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതിനെ അപലപിച്ചു വിവിധ അമേരിക്കന്‍ സംഘടനകള്‍   - സുരേന്ദ്രന്‍ നായര്‍

Picture

വേദാന്ത രഹസ്യങ്ങളുടെ പൊരുളും പെരുമയും ലോകംമുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന യതിവര്യന്‍ സ്വാമി ചിദാനന്ദപുരിയെ സങ്കുചിത രാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച മാര്‍ക്‌സിസ്റ്റു നേതാക്കള്‍ വിലകുറഞ്ഞ പരാമര്‍ശത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെ ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തോടൊപ്പം അമേരിക്കയിലെ വിവിധ ഹൈന്ദവ കൂട്ടായ്മകളും ശക്തമായി അപലപിച്ചു.

 

ശങ്കരപരമ്പരയുടെ ഏകാത്മക വീക്ഷണവും സ്വാമി വിവേകാനന്ദന്റെ ഉദ്‌ബോധന ചാതുരിയും പുലര്‍ത്തുന്ന സ്വാമി, അമേരിക്കയുള്‍പ്പെടെ അനേകം വിദേശ രാജ്യങ്ങളിലെ മലയാളികളുടെ ആത്മീയ ഗുരുവും അനുകരണീയ വഴികാട്ടിയുമാണ്. ലോകം ആദരിക്കുന്ന അത്തരം പ്രതിഭകളെ പൊട്ടക്കിണറ്റിലെ തവളകളുടെ ഹൃസ്വദൃഷ്ടിയില്‍ ദുഷിച്ച രാഷ്ട്രീയക്കാര്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത് അനുചിതവും അനഭിലഷണീയവുമാണ്.

 

ലോകത്തിലെ പ്രബലമായ എല്ലാ മതങ്ങള്‍ക്കും അഭയം നല്‍കിയിട്ടുള്ള ഭാരതത്തിലെ ഋഷി പരമ്പരയിലെ ആധുനിക കണ്ണിയായ ചിദാനന്ദപുരിയെ ആക്ഷേപിക്കാനുള്ള ശ്രമം എന്തിന്റെ പേരിലായാലും അനുവദനീയമല്ല.

 

സര്‍വസംഘ പരിത്യാഗിയായ ഒരു സന്യാസിവര്യനെ വിമര്‍ശിക്കുന്ന ഇത്തരക്കാര്‍ കട്ടുമുടിക്കുന്ന പൊതുസ്വത്തും മലീമസമാക്കുന്ന പൊതുരംഗവും തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഉയര്‍ന്നുവരുന്നത് ഇത്തരം നിലപാടുകളുടെ അന്ത്യം അകലെയല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

 

ലോകമെമ്പാടുമുള്ള ഹൈന്ദവ ജനതയുടെയും സന്യാസി സമൂഹത്തിന്റെയും വികാരം പരിഗണിച്ചു ബന്ധപ്പെട്ടവര്‍ പരാമര്‍ശം പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കമിഷിഗണ്‍, ശബരിമല കര്‍മ്മസമിതി തുടങ്ങി വിവിധ സ്‌റ്റേറ്റുകളിലെ ഇരുപതോളം ഹൈന്ദവ സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code