Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച   - ബിന്ദു ടിജി

Picture

വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .

 

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

ആവേശകരമായ ബോസ്റ്റണ്‍ മാരത്തോണില്‍ വീണ്ടും
ആഫ്രിക്കന്‍ അത്‌ലറ്റ്കളുടെ ആധിപത്യം .

അടുത്തവര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് ബില്‍ വില്‍ഡ് ട്രമ്പിനു എതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നു .

ഹോളിവുഡില്‍ നിന്ന് പുതിയ ഗോഡ്‌സില്ല ചിത്രം പ്രദര്‍ശനത്തിനെത്തുന്നു .

വിശുദ്ധ വാരത്തിനു തുടക്കമിട്ടുകൊണ്ട് ന്യൂയോര്‍ക്കിലെ "ഹിസ് വോയിസ് " ഗ്രൂപ്പിന്റെ ഒരു ഗാനം .

 

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി യുടെ നിര്യാണത്തില്‍ ചിക്കാഗോയിലെ മലയാളി പൗരാവലി അനുശോചനം രേഖപ്പെടുത്തി .

 

ഹ്യുസ്റ്റണില്‍ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍, പ്രവാസി കേരള കോണ്‍ഗ്രസ്സ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെ എം മാണി അനുസ്മരണ സമ്മേളനം നടന്നു .

 

ബോളിവുഡ് താരങ്ങളായ മലൈക അറോറ, ടമന്ന ഭാട്ട്യ , റെമോ ഡിസൂസ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മെഗാഷോ യുടെ ലോഞ്ച് പാര്‍ട്ടി ന്യൂ ജേഴ്‌സി യില്‍ നടന്നു .

 

ന്യൂ ജേഴ്‌സി യിലെ പാറ്റെഴ് സണ്‍ സെന്റ് ജോര്‍ജ്ജ് സീറോമലബാര്‍ ദേവാലയത്തില്‍ ഭക്തി പൂര്‍വ്വം ഓശാന പെരുന്നാള്‍ ആഘോഷിച്ചു.

 

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code