Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുട്ട കഴിച്ച് പ്രമേഹത്തെ ചെറുക്കുക

Picture

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് ഗുണകരമാകുമെന്ന് പഠനം. കൊഴുപ്പ് കൂടിയതും കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതുമായ (എല്‍സിബിഎഫ്) പ്രാതല്‍ ശീലമാക്കിയാല്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. രാവിലെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നതെന്ന് പഠനത്തില്‍ ജോനാഥന്‍ ലിറ്റില്‍ പറയുന്നു. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഡയറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതാണ് ഈ മുട്ട കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണം.

 

പ്രഭാതത്തില്‍ ഹൈ ഫാറ്റ് , ലോ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഡയറ്റ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. ശരീരത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. കാര്‍ബോഹൈഡ്രേറ്റ് കുറച്ച് കൊഴുപ്പ് കൂട്ടിയ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരില്‍ ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിച്ചില്ലെന്നാണ് ലിറ്റിലിന്റെ പഠനം വ്യക്തമാക്കുന്നത്. പ്രമേഹമില്ലാത്തവരും ഈ ഭക്ഷണ രീതിയിലേക്ക് മാറുന്നത് ആരോഗ്യരംഗത്ത് മികച്ച ചുവടുവയ്പ്പായിരിക്കുമെന്നാണ് പ്രതീക്ഷ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code