Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള ക്ലബ് തൈക്കുടം ബ്രിഡ്ജ് ഷോ ഏപ്രില്‍ 28-ന്   - അലന്‍ ചെന്നിത്തല

Picture

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 28-നു വെള്ളിയാഴ്ച വൈകിട്ട് 7.30-നു സെന്റ് ക്ലയര്‍ ഷോര്‍ ലേക്ക് വ്യൂ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന തൈക്കുടം ബ്രിഡ്ജ് ഷോയുടെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം കേരള ക്ലബ് ഓഫീസില്‍ വച്ചു നടത്തപ്പെട്ടു.

 

സംഗീത മാസ്മരികതകൊണ്ട് കേരളത്തെ ഇളക്കിമറിച്ച തൈക്കുടം ബ്രിഡ്ജ് ഷോയുടെ ആദ്യ ടിക്കറ്റ് കേരള ക്ലബ് പ്രസിഡന്റ് ധന്യ മേനോന്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ജെയ്ജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

 

അത്യാധുനിക ശബ്ദ സംവിധാനവും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് സംഗീതത്തിന്റെ നവ്യാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീതസന്ധ്യയിലേക്ക് ഏവരേയും കേരള ക്ലബ് സ്വാഗതം ചെയ്യുന്നു. ഈ ഷോയുടെ മെഗാ സ്‌പോണ്‍സേഴ്‌സ് കോശി ജോര്‍ജ് റിമാക്‌സ്, നാഷണല്‍ ഗ്രോസേഴ്‌സ്, ചില്‍ഡ്രന്‍സ് അക്കാഡമി എന്നിവരാണ്.

 

അലക്‌സ് കോശി, ജോളി ഡാനിയേല്‍, ഷിജു വില്‍സണ്‍, സ്വപ്ന ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: Thaikudamkeralaclub.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code