Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് പീസ് മിഷന്റെ സംഗീത ആല്ബം യേശുവെന്‍ കനവ് പുറത്തിറങ്ങി

Picture

കോട്ടയം: ഫാ. സുനിപടിഞ്ഞാറേക്കര രചിച്ച്പ്രശസ്ത സംഗീതസംവിധായകന്‍ സണ്ണി സ്റ്റീഫന്‍ സംഗീതം നല്‍കി വേള്‍ഡ് പീസ് മിഷന്‍റെ സംഗീതവിഭാഗം പുറത്തിറക്കുന്ന ‘യേശുവെന്‍ കനവ്’ എന്ന സംഗീതആല്‍ബം, കോട്ടയം അതിരൂപതാദ്ധ്യക്ഷന് ബിഷപ്പ് മാര്‍മാത്യു മൂലക്കാട്ട്, മികച്ചസാ മൂഹ്യപ്രവര്‍ത്തകയ്ക്കുള്ള ദേശീയ അവാര്‍ഡ്‌നേടിയ മെഡിക്കല്‍ മിഷന്‍ സിസ്റ്റര്‍ റവ.ഡോ. ജോവാന്‍ ചുങ്കപ്പുരയ്ക്ക് നല്‍കി പ്രകാശനംചെയ്തു. മധു ബാലകൃഷ്ണന്, കെസ്റ്റര്‍, രാജേഷ് എച്ച്, സിസിലി, നിമിഷ, അരുണ എന്നിവരാണ് ഗായകര്‍.

 

അഞ്ചപ്പം എന്ന അന്നദാനപദ്ധതിയുള്‍പ്പടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും, സാമൂഹിക പ്രവര്‍ത്തനങ്ങളും ഒരുമിപ്പിച്ച് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്പീസ്മിഷന്‍ എന്നആഗോളസംഘടനയുടെ പ്രവര്‍ത്തനങ്ങളെ സിസ്റ്റര്‍ജോവാന്‍ പരിചയപ്പെടുത്തി. ഇന്‍റര്‍ഫെയിത്ത് മിഷന്, ഫാമിലി മിഷന്, വേള്‍ഡ്പീസ് അക്കാദമി, കംപാഷനെറ്റ് കെയര്, സോഷ്യല്‍ ജസ്റ്റിസ്, ഇന്റര്‍നെറ്റ് റേഡിയോ ടിവി ന്യൂസ്‌പോര്‍ട്ടല്, ഗ്രീന്‍വേള്‍ഡ്, എംപവറിംഗ് വിമന്, ആര്‍ട്ട് ഓഫ്പീസ് മെഡിറ്റെഷന്, ഡിസാസ്റ്റര്‍റിലീഫ്, കാന്‍സര്‍അവയറന്‍സ്‌കെയ ആന്‍ഡ്‌സപ്പോര്‍ട്ട് തുടങ്ങിയ ഒട്ടനവധിപ്രവര്‍ത്തനങ്ങളിലൂടെ 25 വര്‍ഷമായി 40 ലേറെരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ്പീസ് മിഷന്, ജാതിമതവര്‍ഗ്ഗ വര്‍ണ്ണവ്യത്യാസമില്ലാതെ മനുഷ്യസ്‌നേഹത്തിന്‍റെയും, സമാധാനത്തിന്‍റെയും കരുണയുടെയും ജീവന്‍റെ സമൃദ്ധിഘോഷിക്കുന്ന ഒരു സ്‌നേഹച്ചങ്ങലയാണെന്ന് സിസ്റ്റര്‍ വിശദീകരിച്ചു.

 

“ ആരെന്നുനോക്കാതെ നന്മചെയ്യുന്ന നല്ലഅയല്‍ക്കാരനായി ജീവിക്കുവാന്‍ വിളംബരംചെയ്യുകയും, നിയോഗശുദ്ധിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വേള്‍ഡ്പീസ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. അഞ്ചപ്പം എന്ന അന്നദാനപദ്ധതി സജീവമായിമുന്നേറുന്നത് കാണുന്നുണ്ട്. ഈസംഗീത ആല്‍ബത്തിലൂടെലഭിക്കുന്നവരുമാനവും ഇതിനുസഹായകമാവട്ടെ. പ്രാര്‍ത്ഥനയും അനുഗ്രഹവുംനേരുന്നു ”ആല്‍ബംപ്രകാശനംചെയ്തുകൊണ്ട് ബിഷപ്പ്മൂലക്കാട്ട് അഭിപ്രായപ്പെട്ടു. വേള്‍ഡ്പീസ്മിഷന്‍ ചെയര്‍മാനും, സംഗീതജ്ഞനുമായ സണ്ണിസ്റ്റീഫന്‍ നന്ദിപറഞ്ഞു.

 

കോട്ടയംരൂപതാങ്കണത്തില്‍ നടന്നചടങ്ങില്‍ ദീപിക ഡയറക്ടറും, കോട്ടയം രൂപതയുടെ വികാരി ജനറാളുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ആല്‍ഫാലക്‌സ് മീഡിയാ അക്കാഡമിഡയറക്ടര്‍ ബിജോയ് ചെറിയാന്, ഫിലിപ്പ് സിജി മണിയാലില്, പിന്നണിഗായിക നിമിഷ, ജോസഫ് കോട്ടയം, ബിന്നി ജോസഫ്, തോമസ് കുട്ടിമുളയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code