Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആയുസ്സ് കണക്കുകൂട്ടി; മരണത്തിന് ഒരുങ്ങി

Picture

തിരുവനന്തപുരം : ബാബുപോള്‍ ജനിച്ചപ്പോള്‍ നാട്ടിലെ ഒരു ജ്യോത്സ്യന്‍ തലക്കുറിയില്‍ ഇങ്ങനെ എഴുതി–‘ ദീര്‍ഘായുസ്സാണ്, 61 വരെ പോകും’. ആയുര്‍ദൈര്‍ഘ്യം കുറവായിരുന്ന കാലത്തെഴുതിയ ആ പ്രവചനത്തെക്കുറിച്ച് പിന്നീട് ഓര്‍മക്കുറിപ്പുകളിലെഴുതിയ ബാബു പോള്‍ വിടവാങ്ങിയത് 78ാം പിറന്നാളിന്റെ പിറ്റേന്ന്. 1941 ഏപ്രില്‍ 11നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

കഴിഞ്ഞ വര്‍ഷം ശ്രേഷ്ഠ ബസോലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നവതി ആഘോഷചടങ്ങില്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു– ‘10 വര്‍ഷം കഴിയുമ്പോള്‍ ഇതേ വേദിയില്‍ ബാവായുടെ നൂറാം പിറന്നാള്‍ ആഘോഷത്തിന് ഞാന്‍ ഉണ്ടാവില്ല, അദ്ദേഹത്തേക്കാള്‍ 13 വയസ്സിന് ഇളയതാണെങ്കിലും ജാതകവശാല്‍ ഇനി അധികം ആയുസ്സ് ബാക്കിയില്ല.’



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code