Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസമനസ്സുകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ)

Picture

യാത്രക്കാരെ ഒന്നിന്മുകളില്‍ അടക്കിപിടിച്ച് താങ്ങാനാകുന്നതില്‍ ഭാരം താങ്ങി വിഷമിച്ച് ഓടുകയാണ് ഇലക്ട്രിക്ട്രെയിന്‍. ഒരല്‍പ്പം പ്രാണ വായു ശരിയാംവണ്ണം ലഭിച്ചിരുന്നെങ്കില്‍ എന്ന്പരിശ്രമിയ്ക്കുകയാണ്. പലപ്പോഴും പരിശ്രമം വിഫലമാകാറുണ്ട്. എങ്ങിനെയോ ഒരുവിധത്തില്‍ നാസിക തുറന്നുഞാന്‍ ശ്വസിയ്ക്കാന്‍ തുടങ്ങി. വയറിലും, നെഞ്ചിലും മുഖത്തും കൈമുട്ടുകള്‍ കൊണ്ടുള്ള പ്രഹരങ്ങള്‍ ഹായ്ഹീല്‍ ചെരുപ്പുകൊണ്ടുള്ള ദാക്ഷിണ്യമില്ലാത്ത തൊഴിയും സഹിച്ചുള്ള മുബൈയിലെ ട്രെയിന്‍ യാത്രയില്‍ ഞാന്‍ ആശ്വാസംകാണാറുള്ളത് പൊടിപടലങ്ങളുടെ മലിനീകരണത്തില്‍ ,ആകാശംമുട്ടുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടിനില്‍ക്കുന്ന പ്രകൃതിയുടെ ദയനീയമായ മുഖംമാത്രമാണ്.



പലപ്പോഴും ഇവിടെ ത്തെമനുഷ്യരെപ്പോലെ ത്തന്നെ മലിനീകരണത്തില്‍ ആയുസ്സെണ്ണികഴിയുന്ന മരങ്ങളോടെനിയ്ക്ക്‌സഹതാപം തോന്നാറുണ്ട്. കൊടുംചൂടില്‍ വെള്ളംപോലും ലഭിയ്ക്കാതെ ഉണങ്ങി നാമാവശേഹമാകുന്ന കേരളത്തിലെ പ്രകൃതിയെ ക്കാളും,മലിനജലമാണെങ്കിലും ഇവിടുത്തെ മരങ്ങള്‍ക്ക്വെള്ളം ലഭിയ്ക്കുന്നുണ്ടല്ലോ എന്നുംഞാന്‍ഓര്‍ക്കാറുണ്ട്.. ഇങ്ങനെ പ്രകൃതിയുമായി സല്ലപിച്ചളപ്പോള്‍ ശരീരത്തിനേല്‍ക്കുന്ന ഇടിയുംകുത്തും ചവിട്ടുംഒന്നും എന്റെ മനസ്സിനെബാധിച്ചില്ല.പെട്ടെന്ന് വിക്രോളിസ്‌റ്റേഷനില്‍ നിന്നും ഒരല്പദുരം ചെന്നപ്പോള്‍ സിഗ്‌നല്‍ ലഭിയ്ക്കാതെ ട്രെയിനിന്റെ പ്രയാണംനിലച്ചുപോയി.



അത്യുഷ്ണത്താല്‍ രണ്ടുകവിളുകളിലൂടെയും ഉര്‍ന്നിറങ്ങിയ സ്വേദബിന്ദുക്കളില്‍ അസ്വസ്ഥയായ എനിയ്ക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിഅനുഭവപ്പെട്ട വീര്‍പ്പുമുട്ടല്‍ ഒഴിവാക്കാന്‍ വീണ്ടുംഎന്റെ മനസ്സ്പുറമെപ്രകൃതിയുമായുള്ള സല്ലാപത്തില്‍ ഏര്‍പ്പെട്ടു.

പാളങ്ങള്‍ക്കപ്പുറത്ത് കടുത്തചൂടുംമലിനീകരണവും ഒന്നുംവകവയ്ക്കാതെ പൂത്തുലഞ്ഞ ുപീതാംബരം ചുറ്റിനില്‍ക്കുന്ന ഉന്മേഷവാദിയായകര്‍ണ്ണികാരപൂക്കള്‍എന്റെനയനങ്ങള്‍ കവര്‍ന്നെടുത്തു. ഒരല്പനേരം ആ സൗന്ദര്യത്തെ ആസ്വദിച്ചപ്പോള്‍ എന്നില്‍ ആനന്ദംനിറഞ്ഞുതുളുമ്പി. പവിത്രമായ ആ പീതവര്‍ണ്ണം എത്രആസ്വദിച്ചാലും തൃപ്തിവരാത്തതുപോലെ.



പരസ്പരം സൗഹൃദം കൈവിടാതെചേര്‍ന്നുനില്‍ക്കുന്ന ഓരോപൂക്കുലകളുമാകാം ഈ മനോഹാരിത പകരുന്നകളങ്കമില്ലാത്ത ഈ സൗദര്യത്തിന്റെ ഉറവിടം. പൂക്കുലകള്‍ക്കിടയിലൂടെ എത്തിനോക്കുന്ന ഹരിതവര്‍ണ്ണത്തിലുള്ള തളിരിലകളും ഈ ശാലീനസുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമാകാം.  പൊരിയുന്ന ചൂടിലുംഒട്ടുംതളരാതെനില്‍ക്കുന്നഓരോപൂക്കളുടെ തുറന്നമിഴികളിലും പ്രതീക്ഷകളുടെപ്രകാശംകാണപ്പെട്ടു. ഈ പൂക്കളുടെ സൗന്ദര്യത്തില്‍ ഹരംപിടിച്ച് അവയെ ചുറ്റിപറ്റിനില്‍ക്കുന്ന മന്ദമാരുതന്റെ തലോടലിനൊപ്പംഈണത്തില്‍ ഒരല്‍പംഇളകിയാടി ഉല്ലസിയ്ക്കുകയാണ് ഓരോപൂക്കളും. സാക്ഷാല്‍ ഭഗവാന്റെപീതാംബരമായി, ചിലങ്കയായി അരഞ്ഞാണമായി ഓരോകവിഹൃദയങ്ങളിലും ചേക്കേറിയ ഈ പൂക്കള്‍ എന്റെഹൃദത്തിലും നേത്രങ്ങളിലും കുളിര്‍കോരി. ട്രെയിനിന്റെ ചലനങ്ങളില്‍ വളരെ പണിപ്പെട്ടാണ് ഞാന്‍ നേത്രങ്ങളെ അടര്‍ത്തിയെടുത്തത്. എങ്കിലുംമനസ്സില്‍ ആ പീതവര്‍ണ്ണംഒരുഓണവെയില്‍ പോലെതങ്ങിനിന്നു. ഈ കണിപ്പൂക്കളുമായുള്ള സല്ലാപംമനസ്സില്‍ ബാല്യകാലഓര്‍മ്മകളുടെ വര്‍ണ്ണപൂത്തിരികള്‍ പൊട്ടിവിടരുന്ന വിഷുവായിമാറി.  കണിപൂവില്ലാതെഒരുവിഷുവില്ലല്ലോ!



ഒരുപൂവുപോലും കൊഴിയാത്ത കണിക്കൊന്ന പൂക്കുലകള്‍തന്നെ കണികാണണം എന്ന് നിര്‍ബന്ധമായിരുന്നു. കുട്ടുകാരെല്ലാവരും കുടിപോയി കണിക്കൊന്ന പൂക്കള്‍ പറിച്ച് എല്ലാവീടുകളിലേക്കും പങ്കുവയ്ക്കും. തലേദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണടച്ചാല്‍ ഉടന്‍ കണ്മുമ്പില്‍ വിഷുകണി ഓടിവരും. അത്രയ്ക്കും ആകാംക്ഷയായിരുന്നു. ഞങ്ങളെല്ലാവരും ഉറങ്ങാന്‍ കിടനെന്നു ഉറപ്പുവരുത്തി അമ്മ വിഷുകണി തയാറാക്കിവയ്ക്കും. വെളുപ്പിനേ നാലുമണിയായാല്‍ വിളക്കുകൊളുത്തി അമ്മകണികാണാന്‍ ഞങ്ങളെവന്നുവിളിയ്ക്കും.  പതിവുപോലെപലവട്ടം വിളിയ്‌ക്കേണ്ട ബുദ്ധിമുട്ടൊന്നുംഅന്നില്ല.  ഒരുവിളിയില്‍ തന്നെ കണികാണാന്‍ തയ്യാറായി എഴുനേറ്റ് കണ്ണടച്ചിരുപ്പാകും.



കണ്ണുമൂടിപിടിച്ചുകൊണ്ട് അമ്മ നടത്തികൊണ്ടുപോയി കണിയ്ക്കുമുന്നിലുള്ള ആവണ പലകയിലിരുത്തി കണ്ണുതുറക്കാന്‍ പറയും. കാര്‍ഷികവിഭവങ്ങളാലും, ദൈവാനുഗ്രഹത്താലും, സമ്പദ്‌സമൃദ്ദിയാലും ആനന്ദത്താലും ഐശ്വര്യത്താലും നിറഞ്ഞതായിരിയ്ക്കണം ഈ വര്ഷം എന്ന് കണികാണുമ്പോള്‍ മനസ്സില്‍ ചിന്തിയ്ക്കണം എന്ന് 'അമ്മപറയാറുണ്ട്. പൂവിതള്‍ പോലെവിരിയുന്ന കണ്ണില്‍ സ്വര്‍ണ്ണഉരുളിയില്‍ വച്ചിരിയ്ക്കുന്ന ഉണക്കല്ലരി പുതുവസ്ത്രം, സ്വര്‍ണ്ണനിറത്തിലുള്ള വെള്ളരിയ്ക്ക അതില്‍ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, പണം,  ഉരുളിയുടെ ഇരുവശങ്ങളിലായി കത്തിച്ചുവച്ചിരിയ്ക്കുന്ന തേങ്ങാവിളക്ക്, ഐശ്വര്യത്തിന്റെ പ്രതീകമായ അഞ്ചുതിരിയിട്ടു കത്തിച്ചുവച്ചിരിയ്ക്കുന്ന നിലവിളക്ക്, നിലവിളക്കിനു ചുറ്റുംചക്ക, മാങ്ങ പടവലങ്ങ തേങ്ങ നെല്ല് തുടങ്ങിയ കാര്‍ഷികവിഭവങ്ങള്‍, പിന്നെ കണികൊന്ന പൂവിനാല്‍ അലങ്കരിയ്ക്കപ്പെട്ട, വിളക്കിന്റെ പ്രകാശത്തില്‍ വെട്ടിതിളങ്ങുന്ന സാക്ഷാല്‍ ഭഗവാന്‍. കണികണ്ടതിനുശേഷം അച്ഛന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷുകൈനീട്ടമായി നാണയങ്ങള്‍ തരും.പിന്നെ പടക്കം, കമ്പിപൂത്തിരി, ലാത്തിരിഎന്നി വകത്തിച്ച് ആഘോഷത്തിനുതുടക്കമിടുന്നു. കണിവച്ചചക്ക കൊണ്ടുണ്ടാക്കിയ ചക്കപുഴുക്ക്, മാങ്ങ, വെള്ളരിക്ക എന്നിവ കൊണ്ടുണ്ടാക്കിയ മാമ്പഴപുളിശ്ശേരി, ഉണക്കല്ലരികൊണ്ടുണ്ടാക്കിയ പാല്‍പായസം എന്നിവയെല്ലാമാണ് വിഷുസദ്യയില്‍ പ്രധാനം.            എല്ലാവിഭവങ്ങളും തയ്യാറായികഴിഞ്ഞാല്‍ പ്ലാവില കുമ്പിളില്‍ എല്ലാംപകര്‍ന്നെടുത്ത് കൊന്നപൂക്കള്‍കൊണ്ട് അലങ്കരിച്ച കൈകോട്ടിനാല്‍ മണ്ണിളക്കി എല്ലാവിഭവങ്ങളും ഭൂമിദേവിയ്ക്കു സമര്‍പ്പിച്ചതിനുശേഷമാണു എല്ലാവരും ആഹാരംകഴിയ്ക്കുന്നത ്ഓരോവീട്ടിലേയും വിഷുസദ്യകഴിഞ്ഞാല്‍ മാലപടക്കം പൊട്ടിയ്ക്കും. ഇതില്‍നിന്നും ഏതുവീട്ടിലെ വിഷു സദ്യകഴിഞ്ഞു എന്ന്മനസ്സിലാക്കാം. വിഷുദിവസംപാടത്ത് ഒരല്‍പ്പമെങ്കിലും വിത്തുവിതയ്ക്കണമെന്നു നിര്‍ബന്ധാമാണു.



കാര്ഷിക വിഭാഗങ്ങള്‍ക്കിടയില്‍ മറ്റനേകായിരം സൗന്ദര്യവുംസൗരഭ്യവും ഒരുപോലുള്ള പുഷ്പങ്ങള്‍ ഉള്ളപ്പോള്‍ എന്താണ് കണികൊന്നയ്ക്ക് പ്രാധാന്യമെന്നു എന്റെ കൊച്ചുമനസ്സ് ചിന്തിയ്ക്കാറുണ്ട്.     അത്തഴ പൂജ കഴിഞ്ഞ തിരുമേനി അമ്പലമടച്ച് പോരുമ്പോള്‍ ആരാലുംശ്രദ്ധിയ്ക്കപ്പെടാതെ ഒരുകൊച്ചുകുട്ടിഅമ്പലത്തിനുള്ളില്‍ അകപ്പെട്ടുവത്രെ. പേടിച്ച്‌നിലവിളിച്ചകുട്ടിയെ ആശ്വസിപ്പിയ്ക്കാന്‍ സാക്ഷാല്‍ ഭഗവാന്‍ വന്നു. കുട്ടിയ്ക്ക് കളിയ്ക്കാനായി തന്റെ അരഞ്ഞാണം ഊരികൊടുത്തു.രാവിലെ തിരുമേനിവന്നുനടതുറന്നു നോക്കിയപ്പോള്‍ കാണാതായ അരഞ്ഞാണം കുട്ടിയുടെ കയ്യില്‍ കണ്ടുവെന്നും. നിരപരാധിത്വവും പറഞ്ഞകുട്ടിയെ വിശ്വസിയ്ക്കാതെ തിരുമേനിഒരുപാട് ക്ഷോഭിച്ചു. ഭയന്ന്വിറച്ചകുട്ടി അരഞ്ഞാണം ദൂരേയ്ക്ക്എറിയുകയും അത ്‌കൊന്നമരത്തില്‍ പൂക്കുലകളായിമാറി എന്നും. അതിനാല്‍ ഈ കൊന്നപ്പൂ കണികാണുന്നതിലൂടെ ഭഗവാന്റെഅരഞ്ഞാണമാണ് കണികാണുന്നത്എന്നുമാണ്അച്ഛന്‍ പറഞ്ഞുതന്ന എഐതിഹ്യം .



വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ താലോലിയ്ക്കുമ്പോള്‍ മീനമേടമാസത്തില്‍ മാത്രം അപൂര്‍വ്വമായികാണാറുള്ള വിഷുപക്ഷിയെ,  അതിന്റെ കൂജനത്തെഎങ്ങിനെ മറക്കാന്‍കഴിയും? 'വിത്തുംകൈക്കോട്ടും' എന്ന്പറഞ്ഞു കര്‍ഷകരെ പാടത്ത്വിത്തിറക്കാന്‍ ജാഗരൂകരാക്കുകയാണിവ എന്ന്അച്ഛന്‍ പറഞ്ഞകഥയും ഓരോ വിഷുവും ഓര്‍മ്മപ്പെടുത്തും.


കണിക്കൊന്നയുടെ സൗന്ദര്യത്തെ ആസ്വദിയ്ക്കാന്‍, വിഷുപ്പക്ഷിയുടെ കുജനംകേള്‍ക്കാന്‍ ഇന്നുനാട്ടിന്‍ പുറത്തെകുട്ടികള്‍ക്ക് സമയവുംതാല്പര്യവും നഷ്ടപ്പെട്ടുവോ എന്നചിന്തമനസ്സിനെ നൊമ്പരപ്പെടുത്തുന്നഒന്നാണ്. എവിടെയെങ്കിലുംകണിക്കൊന്ന ഉണ്ടെങ്കിലും ഇന്നുജനങ്ങള്‍ ഒരുപക്ഷെ കണിവയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്സാക്ഷാല്‍ കണിക്കൊന്നയെ വെല്ലുന്ന ചൈനീസ്കൃത്രിമ കണിക്കൊന്നപൂക്കളാകാം. കാരണം വീട്ടിലെകണിയുടെ ചിത്രമെടുത്ത് വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ ഒരല്പമെങ്കിലുംവാടാത്തപുതന്നെയാകട്ടെ. മാത്രമല്ലമരത്തിന്റെമുകളില്‍ ചില്ലമറഞ്ഞുനില്‍ക്കുന്ന കണിപ്പൂപൊട്ടിയ്ക്കാന്‍ മരംകയറാന്‍ ഇന്നത്തെകുട്ടികള്‍ക്ക് യുട്യൂബ് പരിശീലനം മാത്രമല്ലേഉള്ളു. പ്രായോഗികമായഅനുഭവമില്ലല്ലോ! എന്നാല്‍ ആരെയെങ്കിലും വിളിയ്ക്കാം എന്നുവച്ചാല്‍ കൈനിറയെപണംവും കൊടുത്ത്മറുനാടനെ തന്നെആശ്രയിക്കണം.

പ്രതികൂല കാലാവസ്ഥയും പണിയെടുക്കുന്നവനെ കിട്ടാനുള്ളബ ുദ്ധിമുട്ടുകളും കാരണംകൃഷിയോടുള്ള താല്പര്യംനഷ്ടപ്പെട്ട കര്‍ഷകന്റെ അവസ്ഥമനസ്സിലാക്കിയാകാം വിത്തുംകൈക്കോട്ടും എടുക്കാന്‍ പ്രേരിപ്പിയ്ക്കുന്ന വിഷുപ്പക്ഷിയും ഇന്നുകേരളത്തിന് ഓര്‍മ്മമാത്രമായോ? .എന്തായിരുന്നാലും പരിഷ്കാരങ്ങളുടെയും നവോദ്ധാനത്തിന്റെയും കുത്തിയൊഴുക്കില്‍ ഒഴുകിപ്പോയമലയാളതനിമഇന്നുചിലഹൃദയങ്ങളിലും, നാളേക്കായികുറെഅക്ഷരങ്ങളിലെങ്കിലും ജീവിയ്ക്കട്ടെ.


സര്‍വ്വ ഐശ്വര്യവും, സമ്പദ് സമൃദ്ദിയും ആരോഗ്യവും നിറഞ്ഞ പുതുവര്‍ഷത്തിന്റെ തുടക്കമാകട്ടെ ഈ വിഷു എന്ന് ആശംസിയ്ക്കട്ടെ!




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code