Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ. ഡി.ബാബു പോളിന് അന്ത്യപ്രണാമം; സംസ്കാരം വൈകുന്നേരം

Picture

തിരുവനന്തപുരം: ഭരണകര്‍ത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഡോ.ഡി.ബാബു പോളിനു(78) കര്‍മമേഖലയായ അനന്തപുരിയുടെ അന്ത്യപ്രണാമം. ഇന്നലെ പുലര്‍ച്ചെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച ബാബു പോളിന്റെ സംസ്കാരം ഇന്നു നാലിനു പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീ!ഡ്രലില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

 

മൃതദേഹം ഇന്നലെ രാവിലെ പുന്നന്‍റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രലില്‍ എത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ശുശ്രൂഷ നടത്തി. തുടര്‍ന്നു കവടിയാര്‍ മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു കൊണ്ടുപോയി.

 

 മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോകും. 12 മണിയോടെ കുറുപ്പംപടിയില്‍ ബാബു പോളിന്റെ പിതാവ് പി.എ.പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടെ മാതൃഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ 4നു സംസ്കാര ശുശ്രൂഷ. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ തോമസ് ഐസക്, കെ.രാജു, ബിജെപി സംസ്ഥാന പ്രസി!ഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code