Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന വിമന്‍സ് ഫോറം അവാര്‍ഡ് മറിയാമ്മ പിള്ള ഏറ്റു വാങ്ങി   - ഫ്രാന്‍സിസ് തടത്തില്‍

Picture

അറ്റ്‌ലാന്റിക് സിറ്റി, ന്യുജെഴ്‌സി: ലോക വനിതാ ദിനത്തോടനുബന്ധിച്ചുഫൊക്കാന വുമണ്‍സ് ഫോറം ഏര്‍പ്പെടുത്തിയസ്ത്രീ ശാക്തീകരണത്തിനുള്ള അവാര്‍ഡ് ഫൊക്കാനയുടെ ഉരുക്കു വനിത മറിയാമ്മ പിള്ള ഏറ്റുവാങ്ങി. അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോസ് ആന്‍ഡ് റിസോര്‍ട്‌സില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വനിതാ വ്യവസായി ആനി കോലത്തില്‍ നിന്നാണ് മറിയാമ്മ പിള്ള അവാര്‍ഡ് എറ്റു വാങ്ങിയത്. വിമന്‍സ് ഫോറം പ്രസിഡണ്ട് ലൈസി അലക്‌സ് അധ്യക്ഷത വഹിച്ചു.

 

വുമണ്‍സ് ഫോറം കോര്‍ഡിനേറ്റര്‍ (ന്യൂയോര്‍ക്ക്) ഡെയ്‌സി തോമസ്മറിയാമ്മ പിള്ളയെയും ലൈസി അലക്‌സ് ആനി കോലത്തിനെയും പരിചയപ്പെടുത്തി.വിമന്‍സ് ഫോറം പ്രവര്‍ത്തനോദ്ഘാടനവും വനിതാ ദിനപ്രഭാഷണവും ആനി കോലത്ത്‌നടത്തി. സ്ത്രീ ശാക്തീകരണം ലോകമെമ്പാടും ചര്‍ച്ചാ വിഷയമാകുമ്പോള്‍അഞ്ചു കുരുന്നു മക്കളുമായി ജീവിത നിലനില്‍പ്പിനായി പോരാടി വിജയം നേടിയ ആനിയുടെ അനുഭവ കഥകള്‍ അവര്‍ തന്നെ വിവരിച്ചപ്പോള്‍ കേട്ടുനിന്നവുരുടെ കണ്ണുകള്‍ നനഞ്ഞു.

 

വിസയില്ലാതെ അനധികൃതമായി കഴിഞ്ഞ നാട്ടുകാരിക്ക് അഭയവുംതൊഴിലുംനല്‍കിയതുള്‍പ്പെടെ 18 കുറ്റകൃത്യങ്ങള്‍ ആരോപിച്ചു അറസ്റ്റു ചെയ്യപ്പെട്ട ആനിയെ ക്രിമിനലിനെ പാലെയായിരുന്നു പലരും കണ്ടിരുന്നത്. വീട്ടു തടങ്കലില്‍ ആക്കപ്പെട്ട ആനീ പിന്നീട് നിയമപോരാട്ടത്തിലൂടെ ഒന്നൊഴികെഎല്ലാ ചാര്‍ജുകളില്‍ നിന്നും കുറ്റവിമുക്തയാക്കപ്പെട്ടു.

 

അഭയം ചോദിച്ചു വന്ന സ്ത്രീക്കു വാതില്‍ തുറന്നു കൊടുത്തു എന്ന കുറ്റമൊഴികെ മറ്റൊരു കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അറിഞ്ഞുകൊണ്ട് ചെയ്ത കുറ്റമല്ലാതിരിന്നിട്ടു കൂടി നിയമം ഇക്കാര്യത്തില്‍ മാത്രം നീതി നല്‍കിയില്ലെന്ന് ആനി പറഞ്ഞു. താന്‍ അറസ്റ്റിലായപ്പോള്‍ തന്നെ കുറ്റവാളിയായികണ്ടു അന്തിമവിധി നടത്തിതന്നെ വിമര്‍ശിച്ചവരും ഭീകര സ്ത്രീയായി ചിത്രീകരിച്ചവരും താന്‍ കുറ്റവിമുക്തയാക്കപ്പെട്ടപ്പോള്‍ കണ്ണടച്ചതായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചതെന്നും ആനി പറഞ്ഞു.

 

അഭയം ചോദിച്ചു വാതില്‍ മുട്ടുന്നതു സ്വന്തം നാട്ടുകാരിയാണെങ്കില്‍ പോലും രേഖകള്‍ പരിശോധിക്കാതെ അഭയം നല്‍കരുതെന്ന പാഠമാണ് ഈ അനുഭവത്തിലൂടെ തനിക്കു ലഭിച്ചതെന്നും ഇനിയാര്‍ക്കും ഈ ഗതി വരരുതെന്നും അവര്‍ പറഞ്ഞു.

 

ഏറെ കഠിനാധ്വാനം ചെയ്താണ് താനും ഭര്‍ത്താവുജോര്‍ജ് കോലത്തുംബിസിനസ് കെട്ടിപ്പടുത്തത്. ആറു മക്കളില്‍ മൂത്തവന്‍ ജോര്‍ജ് ജൂനിയറും ഭര്‍ത്താവ് ജോര്‍ജ് കോലത്തുംവിമാനഅപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നു തകര്‍ന്നു പോയ താന്‍ പ്രതീക്ഷ കൈവിടാതെ ഒറ്റയ്ക്ക് ബിസിനസ് നടത്തി മുന്നേറുകയായിരുന്നു. സ്വന്തം ബന്ധുക്കള്‍ തന്നെ സ്വത്തു തട്ടിയെടുക്കാന്‍ നടത്തിയ നാടകത്തിന്റെ ഭാഗമായിരുന്നു അറസ്റ്റും കോലാഹലങ്ങളുമൊക്കെ. അമേരിക്ക പോലുള്ള ഈ രാജ്യത്തു അഞ്ചു മക്കളുടെ അമ്മയും വിധവയുമായ തനിക്കു ഈ ഗതി വരുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. ആനിപറഞ്ഞു.

 

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വിജയം കൈവരിച്ച ആനിയാണ്യഥാര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമെന്നു ആനിയെ പരിചയപ്പെടുത്തിയ ലൈസി അലക്‌സ് പറഞ്ഞു. ഒരു സ്ത്രീ സ്വയം ശക്തി പ്രാപിച്ചു കൈവരിച്ച ഈ നേട്ടം മറ്റു സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്.

 

സ്ത്രീ ശാക്തീകരണത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ മറിയാമ്മ പിള്ള തന്റെ നീണ്ടഅമേരിക്കന്‍ ജീവിതത്തിനിടെ നടത്തിയ സാമൂഹ്യ സേവനങ്ങളുടെ ചുരുളുകള്‍ അഴിച്ചപ്പോള്‍ കേട്ട് നിന്നവര്‍ വിസ്മയഭരിതരായി. 1976 ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ കേവലം സെര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ് (സി.എന്‍.എ) ആയി ജോലിയില്‍ കയറിയാണ് കരിയര്‍ ആരംഭിക്കുന്നത്.ആറു മാസത്തിനുള്ളില്‍ ഒരു നഴ്‌സിംഗ് ഹോമിലെ ചാര്‍ജ് നേഴ്‌സ്ആയി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നേഴ്‌സ് പ്രാക്ടീഷണര്‍ കൂടിയായ മറിയാമ്മഇന്ന് നാലു നഴ്‌സിംഗ് ഹോമുകള്‍ സ്വന്തമായുള്ള സ്ത്രീ ശക്തിയാണ്. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അവരുടെ നഴ്‌സിംഗ് ഹോമിന് പ്രസിഡണ്ട് ബുഷിന്റെഅവാര്‍ഡ് ഉള്‍പ്പെടെ മികച്ച നഴ്‌സിംഗ് ഹോമിനുള്ള ചിക്കാഗോ ഗവര്‍ണരുടെ പുരസ്കാരം 6 തവണ ലഭിച്ചിട്ടുണ്ട്.

 

ഇതിനിടെ സാമൂഹ്യ സേവനരംഗത്തേക്കു വന്ന മറിയാമ്മ ഇന്നുവരെ കൈപിടിച്ചുയര്‍ത്തിയത് 45,000 പരം സ്ത്രീകളെയാണ്. നഴ്‌സിംഗ് പഠനം കഴിഞ്ഞവരെ, ഏതു രാജ്യക്കാരെന്നോ ഏതു ഭാഷക്കാരെന്നോ നോക്കാതെ, സ്വന്തം വീട്ടില്‍ താമസിപ്പിച്ചു ആര്‍. എന്‍. പരീക്ഷയ്ക്ക് പരിശീലനം നല്‍കി അവരെ ജോലിയില്‍ കയറ്റുന്നതു വരെ താന്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നുണ്ടെന്നു മറിയാമ്മ സാക്ഷ്യപ്പെടുത്തുന്നു.എഴുപത്തൊന്നാമത്തെ വയസിലും കര്‍മ്മരംഗത്തു സജീവമായി നിന്നുകൊണ്ട് ദേശമോ ഭാഷയോ നോക്കാതെ ബുദ്ധിമുട്ടനുഭവപ്പെടുന്നനേഴ്‌സ് മാരെ കണ്ടെത്തി സാമൂഹ്യസേവനം തുടരുന്നുണ്ടെന്നുവെന്ന് അവര്‍ പറഞ്ഞത് ആവേശകരമായി.ഒരേസമയം ആറും ഏഴും പേര്‍ വരെ എന്നും തന്റെ വീട്ടില്‍ താമസിക്കുന്നുണ്ടാകും. ആരുടെ കൈയില്‍ നിന്നും ഒരു നയാ പൈസ വരെ വാങ്ങാതെയാണ് ഈ സല്‍കര്‍മ്മം നടത്തി വരുന്നത്.

 

അന്തരിച്ച കെ.എം. മാണിയാണു അവരെ ഉരുക്കു വനിത എന്നു വിശേഷിപ്പിച്ചത്. കര്‍മ്മരംഗത്തെ മികവാണ് മറിയാമ്മ പിള്ളയെ വ്യത്യസ്തയാക്കുന്നതെന്നുഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി നായര്‍ പറഞ്ഞു. ഫൊക്കാനയുടെ ഉരുക്കു വനിത എന്ന പേരിനു എന്തുകൊണ്ടും മറിയാമ്മ അര്‍ഹയാണെന്നും അദ്ദേഹം പറഞ്ഞു.

 

സ്‌പെഷലി ഏബിള്‍ഡ് ആയ കുട്ടികളെ നോക്കുന്ന ആശാ കിരണ്‍ വൊക്കേഷണല്‍ സെന്റെറിനു വേണ്ടി വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധനസമാഹാരത്തിലേക്കുള്ള ആദ്യ ചെക്ക് മാധവന്‍ നായര്‍ അദ്ദേഹത്തിന്റെ എം. ബി.എന്‍ ഫൗണ്ടേഷന്‍ വകയായി നല്‍കി.

 

തുടര്‍ന്ന് 'സ്ത്രീ സമത്വം' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. മേരിക്കുട്ടി മൈക്കള്‍ പ്രാര്‍ഥനാ ഗീതമാലപിച്ചു. ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളി, കേരള കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചിന്നമ്മ പാലാട്ടി, തുടങ്ങിയവര്‍പ്രസംഗിച്ചു.ഫൊക്കാന അസ്സോസിയേറ്റ് ജോയിന്റ് ട്രഷറര്‍ ഷീല ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ. സുജ ജോസ് നന്ദിയും പറഞ്ഞു. ജോസ് ജോയി ഗാനം ആലപിച്ചു.

Picture2

Picture3

PictureComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code