Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍മ്മ പഥത്തില്‍ കാലിടറാതെ കുമ്മനം (ജയ് പിള്ള)

Picture

സ്വത സിദ്ധമായ ചിരിയിലൂടെ എല്ലാവരോടും തികഞ്ഞ പക്വതയോടെ,സൗമ്യഭാഷയില്‍ എപ്പോഴും ഇടപഴകുന്ന കുമ്മനം. കറപുരളാത്ത സാമൂഹിക രാഷ്ട്രീയ ജീവിത ത്തിലൂടെ ഏറ്റെടുത്ത എല്ലാ കാര്യങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്തു വിജയത്തില്‍ എത്തിച്ച കുമ്മനം.സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ പൊതു ജീവിതത്തില്‍ എന്നും,എപ്പോഴും ജനങ്ങളിലേക്ക് അവരില്‍ ഒരാളായി ഇറങ്ങി ചെന്ന് പ്രവര്‍ത്തിച്ച പാരമ്പര്യം.സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇന്നും കാലിടറാതെ,തന്റെ കര്‍മ്മ പഥത്തില്‍ കറപുരളാതെ ഉള്ള പ്രയാണം. ഏതു രാഷ്ട്രീയ വിശ്വാസിയ്ക്കും,ഏതു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും,ഒരു പോലെ ഇടപെടുവാനും,പ്രശ്‌ന പരിഹാരത്തിന് ആശ്രയിക്കുവാനും സമീപിയ്ക്കുവാനും കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വവും,സുതാര്യതയും,ആത്മാര്‍ത്ഥതെയും,ചങ്കുറപ്പും. ,ഈ ഗുണ ഗണങ്ങള്‍ ആണ് കുമ്മനം രാജശേഖരന്‍ എന്ന സംഘാടകനെ കണ്ണിലെ കൃഷ്ണമണിപോലെ ജനങ്ങള്‍ ഇഷ്ട്ടപ്പെടുന്നതിനു കാരണം.

 

അക്ഷരനഗരിയിലെ വിദ്യാര്‍ത്ഥി :

 

കോട്ടയം ജില്ലയിലെ കുമ്മനം ഗ്രാമത്തില്‍ ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാളാവള്ളിയില്‍ തറവാട്ടില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും നാലാമത്തെ പുത്രന്‍.(ആകെ എട്ടു സഹോദരങ്ങള്‍). കുമ്മനം നായര്‍ സമാജം സ്കൂളില്‍ ഹൈസ്കൂള്‍ പഠന കാലത്തു വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി വേദിയില്‍ പ്രസംഗിച്ച കുമ്മനത്തെ പൊതു പ്രവര്‍ത്തനത്തിലേയ്ക്ക് അനുഗ്രഹിച്ചു നയിക്കുന്നത് അന്നു മുഖ്യ അതിഥി ആയി വേദിയില്‍ ഉണ്ടായിരുന്ന മന്നത്തു പത്മനാഭന്‍. തുടര്‍ന്ന് എന്‍എസ്എസ് ഹൈസ്കൂള്‍ കനകജൂബിലി ആഘോഷങ്ങളുടെ സംഘാടക ചുമതലക്കാരില്‍ ഒരാളായി സ്വയം സേവകന്‍.(വോളന്റിയര്‍).തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളേജില്‍ സയന്‍സ് ബിരുദ പഠനം. പഠന സമയത്തു നിര്‍ധനരായ കുട്ടികള്‍ക്ക് പാല്‍,റൊട്ടി,പഠന ഉപകരണങ്ങള്‍ സമാഹരിച്ചു നല്‍കുന്നതില്‍ സ്വയം സേവക് സമാജ് എന്ന കൂട്ടായ്മയും ആയി യോജിച്ചുള്ള പ്രവര്‍ത്തനം.വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതിനായി സയന്‍സ്ക്ലബും,അതിന്റെ സെക്രട്ടറി ആയും ഉള്ള പ്രവര്‍ത്തനങ്ങള്‍.ജീവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനു മുന്‍ഗണന ലഭിയ്ക്കണം എന്ന ആവശ്യം നടപ്പിലാക്കുന്നതുനു വേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ സമര നായകന്‍. ബയോളജിയില്‍ ബിരുദവും,ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേഷനും പാസ്സായി കുമ്മനം തന്റെ ഔദ്യോഗിക ജീവിതം കോട്ടയത്ത് തന്നെ തുടക്കം ഇടുന്നു.

 

തൊഴിലിടങ്ങളില്‍ നിന്നും സമൂഹത്തിലേക്ക്:

 

ആദ്യകാല മലയാള പത്രം ആയ ദീപികയില്‍ സബ് എഡിറ്റര്‍ ആയി ഔദ്യോഗിക ജീവിതത്തിനു തുടക്കം ഇട്ട കുമ്മനം തുടര്‍ന്ന് കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി, രാഷ്ട്ര വാര്‍ത്ത എന്നീ പത്രങ്ങളിലുംജന്മഭൂമിയുടെ എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍, മാനേജിംഗ് ഡയറക്ടര്‍, ചെയര്‍മാന്‍ തുടങ്ങിയ ചുമതലകളിലും തിളക്കമേറിയ വ്യക്തിത്വവും,ആത്മാര്‍ത്ഥയും കാഴ്ചവച്ചു.തുടര്‍ന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ സര്‍ക്കാര്‍ ജോലി.സര്‍ക്കാര്‍ ജോലിയും,നാല് ചുവരുകള്‍ക്കുള്ളിലെ,ഫയലുകള്‍ക്കിടയില്‍ പൊതു പ്രവര്‍ത്തനവും കുമ്മനത്തെ ഒരിയ്ക്കലും തൃപ്തന്‍ ആക്കിയിരുന്നില്ല എന്ന് വേണം കരുതാന്‍. ഉദ്യഗത്തിന്റെ പരിമിതികള്‍ക്കിടയില്‍ കുമ്മനം വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകരില്‍ ഒരാളായി വീണ്ടു ജനസേവനത്തിനു ഇറങ്ങി തിരിയ്ക്കുന്നു. തുടര്‍ന്ന് സന്യാസി ശ്രേഷ്ഠന്‍ മാരുടെ കൂടെ സമന്വയ പദയാത്ര,വിശ്വഹിന്ദു സമ്മേളനത്തിലും വ്യക്തമായ ഭാഗദേയത്വവും പ്രചാരബവും.പാലിയം വിളംബരത്തിലും ഗീതാജ്ഞാന യജ്ഞങ്ങളിലും ഒട്ടനവധി ധര്‍മ ജാഗരണ പ്രവര്‍ത്തനങ്ങളില്‍ സംയോജകനായും സംഘാടകന്‍, നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ വിജയം വരെയും സമരം ചെയ്ത ത്യാഗി.ഇളവൂര്‍ തൂക്കത്തിന്റെ അനാചാരങ്ങള്‍ ക്കെതിരെ ഉള്ള സമരങ്ങള്‍,പാലിയം ക്ഷേത്രത്തിലെ അയിത്തോച്ചാടന സമരം ഇയെല്ലാം കുമ്മനത്തിന്റെ പ്രവര്‍ത്തന ശ്രേണിയില്‍ വരുന്നു.പൊതു പ്രവര്‍ത്തനവും,സര്‍ക്കാര്‍ ജീവനവും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ നിന്നും ഉള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം സ്വയം സര്‍ക്കാര്‍ ജീവനം ഉപേക്ഷിയ്ക്കുയുണ്ടായി. തുടര്‍ന്ന് തിരുവനതപുരം വെസ്റ്റ് മണ്ഢലത്തിലൂടെ രാഷ്ട്രീയ അങ്ക പ്രവേശനം ചെയ്തു.

 

കാരുണ്യത്തിന്റെ കൈഒപ്പുകള്‍ :

 

വിദ്യാര്‍ത്ഥി ആയിരിയ്ക്കുമ്പോള്‍ മുതല്‍ പട്ടിണിക്കാരുടെയും,പാവപ്പെട്ടവരുടെയും സന്തത സഹചാരി ആയിരുന്നു കുമ്മനം. തന്റെ പൊതു ജീവിതത്തിന്റെ ഒരോ നാള്‍ വഴികളിലും കഷ്ടത അനുഭവിയ്ക്കുന്നവര്‍ക്കായി നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യുവാന്‍ കഴിഞ്ഞു. അനാഥരും,വിശപ്പിന്റെ ലോകത്തു ജീവിയ്ക്കുന്നതുമായ 1200ല്‍ അധികം കുട്ടികള്‍ക്ക് താമസിച്ചു പഠിയ്ക്കുന്നതിനായി 14 ബാല,ബാലികാ ആശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചു. ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും,അമ്മമാര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യാഭ്യാസവും,അവരുടെ ആചാര അനുഷ്ഠാനങ്ങള്‍ പാലിയ്ക്കപ്പെടുന്നതിനും ഉതകുന്ന തരത്തില്‍ 400 ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചു ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു.. ശബരിമല വന മേഖലയിലെ കുട്ടികള്‍ക്ക് താമസിച്ചു പഠി യ്ക്കുന്നതിനായി താഴ്വാരത്തു 18 ഏക്കറില്‍ മണികണ്ഠ ഗുരുകുല വിദ്യാലയം സ്ഥാപിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയ്യപ്പ ഭക്തന്മാര്‍ക്ക് സൗജന്യമായി തീര്‍ത്ഥാടന സമയത്തു വിരി വയ്ക്കുന്നതിനായി 75 ഓളം സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അദ്ദേഹാം നേതൃത്വീ നല്‍കിയ അയ്യപ്പ സേവാ സംഘത്തിന് കഴിഞ്ഞു.എന്നത് എടുത്തു പറയേണ്ടി ഇരിയ്ക്കുന്നു.ശബരി മലയുടെ പവിത്രത കാത്തു സൂക്ഷിയ്ക്കുന്നതില്‍ ശ്രീ കുമ്മനത്തിന്റെ സേവനം നാളിതുവരെ എടുത്തു പറയേണ്ടി ഇരിയ്ക്കുന്നു.

 

ശിവഗിരി സംരക്ഷണത്തിനായി സ്വാമി പ്രകാശാനന്ദ നടത്തിയ ഐതിഹാസിക നിരാഹാര സമരത്തിന്റെ വിജയത്തിനായി രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വവും കുമ്മനത്തിനായിരുന്നു. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടക സര്‍ക്യൂട്ട് കേന്ദ്ര സര്‍ക്കാറിനെകൊണ്ട് അംഗീകരിപ്പിക്കുന്നതിനു പിന്നിലെ ചാലകശക്തിയും കുമ്മനമാണ്.
സുനാമി ദുരിതം വിതച്ച കായംകുളത്തും,കരുനാഗപ്പള്ളി കടപ്പുറത്തും മാസങ്ങളോളം താമസിച്ചു വീട് നഷ്ടപ്പെട്ടവര്‍ക്ക് കൂരകള്‍ പണിയുന്നതില്‍,പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചക്കാരന് ആകാതെ സ്വയം സേവകന്‍ ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ് കുമ്മനം.ഇന്നും സര്‍ക്കാര്‍ സുനാമി ദുരിദാശ്വാസം മുഴുവന്‍ ആയും നല്‍കിയിട്ടില്ല എന്നും എടുത്തു പറയേണ്ടി ഇരിയ്ക്കുന്നു.സര്‍ക്കാര്‍ പ്രഗ്യാപ്പിച്ച ആനുകൂല്യങ്ങള്‍ നേടി എടുക്കാന്‍ സമരവും,പ്രക്ഷോഭവവും നയിച്ച ഏക രാഷ്ട്രീയ പ്രവര്‍ത്തകനും കുമ്മനം മാത്രം.

 

ശബരിമല പുല്ലുമേട് അപകടത്തില്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തിയപ്പോള്‍ കൂരിരുട്ടത്തു അപകടത്തില്‍ പെട്ട 130 ഓളം ഭക്തരെ വനാന്തരങ്ങളില്‍ തിരയുന്നതിനും,അവര്‍ക്കു സഹായം നിഷേധിച്ച സര്‍ക്കാരിനെതിരെ സമരം നയിക്കുവാനും കുമ്മനം നേതൃത്വത്തെ നല്‍കി. അന്ന് നഷ്ടപരിഹാരം നേടി എടുക്കുന്നത് വരെ ആ സമരം നീണ്ടു നിന്നു.

 

മാറാടിന്റെ മാനം കാത്ത കുമ്മനം

 

ഒരുസംഘം ഭീകരവാദികള്‍ മാറാട് കടപ്പുറത്ത് അതിക്രമിച്ചുകടന്ന് നരനായാട്ട് നടത്തിയപ്പോള്‍ പകച്ചുപോയ കേരളത്തിന് ആത്മവിശ്വാസം നല്‍കിയത് കുമ്മനമായിരുന്നു. മാറാടിനെ മണ്ണില്‍ മുറിവേല്‍പ്പിച്ച കാപാലികര്‍ക്കെതിരെ കേരളം ഒന്നടങ്കം ആര്‍ത്തടിച്ചപ്പോള്‍ ഭരണകൂടം ഇളകി . ആത്മാഭിമാനം മുറുകെപ്പിടിച്ചുകൊണ്ട് അനീതിക്കെതിരെ പടപ്പുറപ്പാട് നടത്തിയപ്പോള്‍ വര്‍ഗീയ ലഹളയിലേക്ക് നാട് വഴുതിവീഴാതെ പോയത് കുമ്മനത്തിന്റെ പക്വതയിലും,തീഷ്ണമായ കാഴ്ചപ്പാടിലും ഒന്ന് കൊണ്ട് മാത്രം ആണ്. കേരളത്തിലെ ഭരണത്തണലില്‍ നടത്തിയ മതഭീകരതയുടെ മൂടുപടം നീക്കി മുറിവേറ്റ മാറാടിന്റെ മുഖം ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടുവാനും കുമ്മനത്തിനു കഴിഞ്ഞു. മതഭീകരതയുടെ ഭയാവഹമായ ചെയ്തികളെ പ്രതിരോധിക്കുവാനും,കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ കളികള്‍ ജനത്തിന് മുന്‍പില്‍ തുറന്നു കാട്ടിയതും കടലോരജനതയ്ക്ക് കരുത്തേകിയതും കുമ്മനം എന്ന ആത്മാര്‍ത്ഥയുള്ള മനുഷ്യ സ്‌നേഹിയാണ്.അന്ന് കേരളത്തിലെ ഇടതു വലതു മുന്നണികള്‍ വര്‍ഗ്ഗീയ വിഷ വിത്തുകള്‍ സംഭരിയ്ക്കുകയായിരുന്നു എന്ന് എടുത്തു പറയേണ്ടി ഇരിയ്ക്കുന്നു.

 

പരിസ്ഥിതി,പാരമ്പര്യ സമ്മേളന ജനകീയസമരം:

 

പണക്കൊഴുപ്പിനു മുന്‍പില്‍,മത തീവ്രവാദത്തിനും,കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍പിലും,ഗ്രാമത്തിന്റെ ശാലീനതയെ അടിയറവു വച്ച സര്‍ക്കാരിനെതിരെ നയിച്ച സമരം ആയിരുന്നു ആറന്മുള വിമാനത്താവള സമരം.പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടന്നു അനുവദിച്ച വിമാന താവളത്തിനും,അതിന്നു പിന്നാലെ വരുന്ന കോടികളുടെ അഴിമതിയ്ക്കും തടയിട്ടു ജനകീയ സമരം.അത് നയിചു വിജയിപ്പിച്ച കുമ്മനത്തിന് തണലായി നിലകൊണ്ടത് പിന്നില്‍ അണിനിരന്നത് കേരളത്തിലെ ജാതി മത,രാഷ്ട്രീയ ഭേദം ആനയെ ഉള്ള ജനങ്ങള്‍ ആയിരുന്നു, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ അന്നും ഇന്നും കുമ്മനം എന്ന പ്രകൃതി സ്‌നേഹിയും മനുഷ്യ സ്‌നേഹിയും ചങ്കുറപ്പോടെ നിലകൊള്ളുന്നു.
നിരവധി ജനകീയ പ്രക്ഷോഭങ്ങളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കുമ്മനം ജനപ്രീതി നേടിയ ഒരു ഗവര്‍ണ്ണര്‍ കൂടി ആയിരുന്നു. മിസ്സോറാം ഗവര്‍ണ്ണര്‍ ആയുള്ള തന്റെ ചുരുങ്ങിയ കാല സേവനത്തില്‍ സാധാരണക്കാരനും തന്റെ ആപ്പീസില്‍ വന്നു തന്നെ കാണുവാനും,പറത്തികള്‍ ബോധിപ്പിയ്ക്കുവാനും അദ്ദേഹം അവസരം ഒരുക്കി. നിരന്തരം ജനങ്ങളുടെ ഇടയിലേയ്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് കുമ്മനം. രാജ് ഭവനില്‍ തന്റെ പ്രവര്‍ത്തികള്‍ അദ്ദേഹം ഒതുക്കി നിറുത്തിയില്ല. ഗവര്‍ണ്ണര്‍ എന്നാല്‍ ജംഗാനങ്ങളുടെ ക്ഷേമത്തിന് കൂടി ആണ് എന്ന് അദ്ദേഹം പ്രാവര്‍ത്തികം ആക്കി.

 

തിരുവനന്തപുരം ലോക സഭയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കുമ്മനം എന്ന മനുഷ്യസ്‌നേഹിയെ ജനം മനസ്സിലാകുന്നു.ട്രോളുകളില്‍ ഒന്നും പരാതികള്‍ ഇല്ലാതെ അവയെ എല്ലാം ആസ്വദിയ്ക്കുകയും,പരസ്പര സംഘര്‍ഷം അല്ല മറിച്ചു സാഹോദര്യവും സമന്വയവും ആണ് വിധി തീര്‍പ്പുകള്‍ എന്ന് നമ്മെ സ്വന്തം ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു പഠിപ്പിയ്ക്കുന്ന വ്യക്തിയാണ് ശ്രീ.കുമ്മനം രാജശേഖരന്‍ എന്ന കുമ്മനം.എന്നും ഇപ്പോഴും ചിരിയ്ക്കുന്ന മുഖവും ആയി എന്തും സമചിത്തതയോടെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കുന്ന വ്യക്തി. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തികൊണ്ടും,മലയാളത്തിന്റെ സാംസ്കാരികതയെ മുറുകെ പിടിച്ചു കൊണ്ടും ഡിജിറ്റല്‍ വികസനം നടപ്പിലാക്കുവാന്‍ കഴിയും എന്നും അങ്ങിനെ തന്നെ ആയിരിയ്ക്കണം കേരളം എന്നും വിശ്വസിയ്ക്കുന്ന,തന്റെ പ്രവര്‍ത്തികളിലൂടെ പ്രാവര്‍ത്തികം ആക്കിയ വ്യക്തി ആണ് കുമ്മനം.
എന്ത് കൊണ്ടും,സാംസ്കാരിക പെരുമ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയെ പ്രതിനിധീകരിയ്ക്കുവാനും,കേരളത്തിന്റെ പ്രശ്‌നങ്ങളെ കേന്ദ്രത്തിലെ എന്‍ഡിഎ യുടെ തുടര്‍ ഭരണത്തില്‍ എത്തിയ്ക്കുവാന്‍ പ്രാപ്തനും ആയ ജനപ്രതിനിധി.പ്രശ്‌ന നിവര്‍ത്തിയ്ക്കായി പ്രോട്ടോക്കോള്‍ കാത്തു നില്കാതെ ഏതു അസമയത്തും സമീപിക്കാന്‍ കഴിയുന്ന വ്യക്തി ,സാധാരണ ജനങ്ങള്‍ക്ക് സമ്മതന്‍ ആയ,അനുഭവ സമ്പത്തുള്ള,സാധാരണക്കാരുടെ കൂടെ സാധാരണക്കാരന്‍ ആയി ജീവിച്ചു പ്രവര്‍ത്തിച്ച ശ്രീ, കുമ്മനം തന്നെ ആയിരിയ്ക്കും എന്തുകൊണ്ടും പ്രതിനിധി ആയി വരേണ്ടത് എന്ന് അടിവരയിടുന്നു.

 

പ്രവര്‍ത്തന മേഖലകളില്‍ കറപുരളാത്ത, ഗാര്‍ഹിക കൊലപാതകങ്ങളില്‍ പ്രതിയാകാത്ത,മലയാളത്തെയും,സംസ്കാരത്തെയും,ജനങ്ങളെയും,നെഞ്ചിലേറ്റിയ,കാരുണ്യത്തിന്റെ പ്രതീകം ആയ കുമ്മനത്തിനു എല്ലാവിധ വിജയാശംസകളും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code