Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദക്ഷിണ സുഡാനിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കൂ... നേതാക്കളുടെ പാദങ്ങളില്‍ ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

Picture

 

വത്തിക്കാന്‍ സിറ്റി: ''ഇതെന്റെ ഹൃദയത്തില്‍നിന്നുള്ള അഭ്യര്‍ഥന. സമാധാനമായി ജീവിക്കൂ.'' തങ്ങള്‍ക്കു മുന്നില്‍ തല കുമ്പിട്ട്, ചെരുപ്പുകളില്‍ ചുംബിച്ചുള്ള അഭ്യര്‍ഥനയ്ക്കു മുന്നില്‍ ദക്ഷിണ സുഡാന്‍ നേതാക്കള്‍ സ്തബ്ധരായി. ആത്മീയാധികാരത്തിന്റെ ആകാശങ്ങളില്‍നിന്ന് ഇറങ്ങിവന്നു ഭൂമിയിലെ സമാധാനത്തിനു വേണ്ടി യാചിക്കുന്നതു ഫ്രാന്‍സിസ് മാര്‍പാപ്പ!

യേശുക്രിസ്തു ശിഷ്യന്മാരുടെ കാല്‍ കഴുകി ചുംബിച്ച അന്ത്യ അത്താഴനാളിന്റെ ഓര്‍മ പുതുക്കല്‍ ഒരാഴ്ചയ്ക്കപ്പുറം വരാനിരിക്കുന്നതേയുള്ളൂ. പെസഹാദിന ചടങ്ങുകളില്‍ മാര്‍പാപ്പ ജയില്‍പ്പുള്ളികളുടെ കാലുകള്‍ കഴുകി ചുംബിക്കാറുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നില്‍ ഇങ്ങനെയൊരു വണക്കം ഇതാദ്യം

'വിയോജിപ്പുകളും സംഘര്‍ഷങ്ങളുമുണ്ടാകാം. അവയെ ഓഫീസിനുള്ളില്‍ തളച്ചിടുക. ജനങ്ങള്‍ക്കു മുന്നില്‍ െകെകള്‍ കോര്‍ത്തുപിടിക്കുക. രാഷ്ട്രപിതാക്കന്മാരാകുക.'' ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീര്‍, അദ്ദേഹത്തിനു കീഴിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു വിമത നേതാവായി മാറിയ റീക് മച്ചാര്‍, മൂന്നു െവെസ് പ്രസിഡന്റുമാര്‍ എന്നിവരായിരുന്നു മാര്‍പാപ്പയ്ക്കു മുന്നില്‍. കാലിനു കടുത്ത വേദനയുള്ള, 82 വയസുകാരനായ വന്ദ്യവയോധികന്റെ അപ്രതീക്ഷിത പ്രവൃത്തി അവരെ ഞെട്ടിച്ചുകളഞ്ഞു

മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്ന സുഡാനില്‍ നിന്നു വേര്‍പെട്ടാണു െ്രെകസ്തവര്‍ക്കു മേല്‍ക്കെയുള്ള തെക്കന്‍ മേഖല 2011ല്‍ ദക്ഷിണ സുഡാനെന്ന സ്വതന്ത്ര രാജ്യമായത്. രണ്ടു വര്‍ഷത്തിനു ശേഷം വംശീയവെറി ആഭ്യന്തര യുദ്ധത്തിലെത്തി. നാലു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു.

ഇതിന് അന്ത്യം കുറിച്ച് സംയുക്ത സര്‍ക്കാരുണ്ടാക്കാന്‍ നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ധാരണയായെങ്കിലും അതു യാഥാര്‍ഥ്യമാകുന്നതു പല കാരണങ്ങളാലും െവെകി. മേയ് 12ന് മാച്ചാര്‍ വീണ്ടും സാല്‍വ കീറിനു കീഴില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് എല്ലാവരെയും മാര്‍പാപ്പ വത്തിക്കാനില്‍ പ്രത്യേക പ്രാര്‍ഥനയ്ക്കായി ക്ഷണിച്ചത്. മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലെ ദ്വിദിന പ്രാര്‍ഥനയ്ക്കു കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.

സമാധാനക്കരാറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ കഴിഞ്ഞ ദിവസം െസെനിക അട്ടിമറിയില്‍ പുറത്തായതു ദക്ഷിണ സുഡാനെ വീണ്ടും അശാന്തിയിലേക്കു വലിച്ചെറിയുമെന്ന ഘട്ടത്തിലാണു മാര്‍പാപ്പയുടെ അസാധാരണമായ ഇടപെടല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code