Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം

Picture

മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 13-നു ശനിയാഴ്ച 3 മണിക്ക് ഹോളി ഹില്ലില്‍ നടക്കുന്ന ഭക്തിപൂര്‍വ്വമായ സ്ലീവാപാതയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന നോമ്പുകാല ധ്യാനത്തിനു ഫാ. ബിജു കൊച്ചുനിരവത്ത് നേതൃത്വം നല്‍കും.

 

ഓശാന ഞായറാഴ്ച രണ്ടുമണിക്ക് ആഘോഷപൂര്‍വ്വമായ ദിവ്യബലി- കുരുത്തോല പ്രദക്ഷിണം എന്നിവയും, പെസഹാ വ്യാഴാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് കാല്‍കഴുകല്‍ ശുശ്രൂഷയും, പെസഹാ ആചരണവും (സെന്റ് കമലിസ് സെന്റര്‍), ദുഖവെള്ളിയാഴ്ച വൈകിട്ട് 6.30-നു പീഢാനുഭവ തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും.

 

ഈസ്റ്റര്‍ ദിനത്തില്‍ മൂന്നുമണിക്ക് ആഘോഷപൂര്‍വ്വമായ കുര്‍ബാനയും, സ്‌നേഹവിരുന്നും നടക്കും. മില്‍വാക്കി സെന്റ് തെരേസാസ് പള്ളിയില്‍ (9525 W Bluemound Rd, Milwaukee, WI 53226) നടക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. നവീന്‍ പള്ളുരാത്തിലും, വിസ്‌കോണ്‍സിനിലെ സീറോ മലബാര്‍ വൈദീകരും നേതൃത്വം നല്‍കും.
തോമസ് ഡിക്രൂസ് തറപ്പില്‍ അറിയിച്ചതാണിത്.Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code