Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍

Picture

ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ( 150 Belle Dr, Northlake, IL-60164. https://www.stpeterschurchchicago.org ) കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

 

ഏപ്രില്‍ 14 ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും.

 

ഏപ്രില്‍ 17 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ ജുര്‍ബ്ബാനയും നടത്തപ്പെടും.

 

ഏപ്രില്‍ 19 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ ആരംഭിക്കും.

 

ഏപ്രില്‍ 20 ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

 

ഏപ്രില്‍ 20 ശനിയാഴ്ച വൈകിട്ട് 7.00 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും തുടര്‍ന്ന് വി: ജുബ്ബാനയും നടക്കും.

 

ഏപ്രില്‍ 21 ഞായറാഴ്ച വി: കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.

 

വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്‌കോപ്പായും റവ: ഫാദര്‍ ബിജുമോന്‍ ജേക്കബും അഭ്യര്‍ഥിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 224 217 7846, 551 232 4326. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code