Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബേ മലയാളി ബാഡ് മിന്റണ്‍ ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി   - ബിന്ദു ടിജി

Picture

സാന്‍ ഫ്രാന്‍സിസ്‌കോ സാന്‍ ഹോസെ യിലെ ബേ മലയാളി സ്‌പോര്‍ട് സ് ക്ലബിന്റെ മൂന്നാമത് ബാഡ് മിന്റണ്‍ ടൂര്‍ണമെന്‍റ് ഇക്കഴിഞ്ഞ ഏപ്രില്‍ ആറ് ശനിയാഴ്ച ഫ്രീ മോണ്ട് ഔര്‍ ലേഡി ഓഫ് ഗ്വാഡെലൂ പ്പ് ചര്‍ച്ച് ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടന്നു . പതിനൊന്നു വര്‍ഷങ്ങളായി സാന്‍ ഹോസെ ആസ്ഥാനമായി ബേ മലയാളി സ്‌പോര്‍ട് സ് ക്ലബ് മലയാളികള്‍ക്ക് പ്രിയമുള്ള കായിക വിനോദങ്ങളിലൂടെ സാമുദായിക കൂട്ടായ്മയും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു വരുന്നു.

 

സിലിക്കണ്‍ വാലി യിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളായ ടെക്ക് ഐ ടി യും ഹാര്‍മണി വെന്‍ച്വര്‍ സും ആണ് ടൂര്‍ണമെന്‍റ് സ്‌പോണ്‍സര്‍ ചെയ്തത് . ഫാദര്‍ കുര്യാക്കോസ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു.
വിവിധ പ്രായപരിധിയിലുള്ളവരെ ഉള്‍പ്പെടുത്തി അഞ്ചു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത് .

 

ക്ലബ് പ്രസിഡന്റ് ലെബോണ്‍ മാത്യു വിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ ഫാദര്‍ ജോയ് കുമാരതുശ്ശേരി യും സ്‌പോണ്‍സര്‍ മാരായ പ്രതീഷ് തോമസും രാശ്വന്ത് റെഡ്ഢിയും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു . ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ് മുഖ്യ അതിഥി യായിരുന്നു .

 

അനുപ് പിള്ള , നൗഫല്‍ കപ്പച്ചള്ളയിയില്‍, ജീന്‍ ജോര്‍ജ്, ബാബു മാതലികുന്നേല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി യാണ് ടൂര്‍ണമെന്റ് വിജയത്തിനായി പ്രയത്‌നിച്ചത് .

 

കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ബേ മലയാളി കഴിഞ്ഞ വര്‍ഷം ഫ്രീ മോണ്ട് സിറ്റി യുടെ പ്രത്യേക അംഗീകാരവും നേടിയിരുന്നു . ഏകദേശം അറുന്നൂറിലധികം അംഗങ്ങളുള്ള ഈ ക്ലബ് വരും കാലങ്ങളിലേക്കും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code