Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആചാരാനുഷ്ടാനങ്ങള്‍  സംരക്ഷിക്കു; ശബരിമല ആയുധമാക്കി മോഡിയുടെ കോഴിക്കോട് റാലി

Picture

കോഴിക്കോട്: ശബരിമല പ്രശ്‌നം മുഖ്യ ആയുധമാക്കി ബി.ജെ.പിയുടെ കോഴിക്കോട് റാലി. ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം തകര്‍ക്കുന്ന നടപടിയോട് യോജിക്കാനാവില്ല. സുപ്രീം കോടതി വിധിയുടെ പേരില്‍ പാരമ്പര്യ വിശ്വാസങ്ങളെ തകര്‍ക്കുന്ന നയത്തിനോട് യോജിപ്പില്ലെന്നും പ്രധാനമന്ത്രി മോഡി കോഴിക്കോട് കടപ്പുറത്ത് നടന്ന എന്‍.ഡി.എ റാലിയില്‍ പറഞ്ഞു.

ആചാരാനുഷ്ടാനങ്ങള്‍ പാലിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സുപ്രീം കോടതി വിധിയുടെ പേരില്‍ ആചാരാനുഷ്ടാനങ്ങള്‍ തടയാന്‍ ശ്രമിക്കുന്നു. ബി.ജെ.പി ഇത് അനുവദിച്ചിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി ഉള്ളടത്തോളം ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ശബരിമലയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം

കോണ്‍ഗ്രസ് സൈന്യത്തെ ചോദ്യം ചെയ്യുന്നുവെന്ന പതിവ് ആരോപണവും പ്രധാനമന്ത്രി കോഴിക്കോട് ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ വീരപുരുഷന്‍മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ അപമാനിക്കാന്‍ അവരുടെ പ്രസംഗം പാക് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നികുതി വെട്ടിപ്പിന് ജാമ്യത്തിലിറങ്ങിയവര്‍ കേരളത്തില്‍ മത്സരിക്കാന്‍ എത്തിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ മണ്ഡലത്തില്‍ എന്തുചെയ്തുവെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് പരാമര്‍ശിക്കാതെ മോഡി പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code