Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെന്തുരുകി കേരളം; ബുധനാഴ്ച 46 പേര്‍ക്ക് സൂര്യതാപമേറ്റു

Picture

 

തിരുവനന്തപുരം: കൊടുംചൂടിലും വരള്‍ച്ചയിലും സംസ്ഥാനം വെന്തുരുകുന്നു. ഇന്ന് സംസ്ഥാനത്ത് 46 പേര്‍ക്ക് സൂര്യാതാപവും രണ്ട്‌പേര്‍ക്ക് സൂര്യാഘാതവുമേറ്റു.

പത്തംതിട്ടയില്‍ എട്ട് പേര്‍ക്കും, കോട്ടയത്ത് ഏഴ് പേര്‍ക്കും, എറണാകുളം, കൊല്ലം ജില്ലകളില്‍ അഞ്ച് പേര്‍ക്കും, വയനാട്, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, മലപ്പുറം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും സൂര്യതാപമേറ്റു. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വീതവും സൂര്യതാപമേറ്റു. തിരുവനന്തപുരത്ത് രണ്ടു പേര്‍ക്ക് സൂര്യാഘാതമുണ്ടായി. 54 പേരുടെ ശരീരത്തില്‍ ചുവന്ന പാടുകളുണ്ടായി.

പ്രത്യേക സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മൂന്ന് സമിതികള്‍ രൂപവത്കരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code