Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുഖം പ്രാപിക്കാന്‍ മനസിനോട് കല്‍പ്പിക്കൂ, മനസാണ് ഏറ്റവും വലിയ ഡോക്ടര്‍ (ഡോ.പി.പി വിജയന്‍)

Picture

തനിക്ക് ലിംഫാറ്റിക് കാന്‍സര്‍ ആണെന്ന് മനസിലാക്കിയ നിമിഷം റൈറ്റ് എന്ന ആ യുവാവ് തളര്‍ന്നുപോയി. കാന്‍സര്‍ ചികില്‍സകള്‍ അക്കാലത്ത് ഇത്രത്തോളം വളര്‍ന്നിട്ടുണ്ട ായിരുന്നില്ല. അയാളുടെ കഴുത്ത്, നെഞ്ച്, വയറ്, നാഭി, കക്ഷം എന്നിവിടങ്ങളില്‍ ഓറഞ്ചിന്റെ വലുപ്പത്തിലുള്ള ട്യൂമറുകള്‍ വളര്‍ന്നു. കരളും സ്പ്ലീനും വീര്‍ത്തുവന്നു. നെഞ്ചില്‍ നിറയുന്ന ദ്രാവകം എല്ലാദിവസവും എടുത്തുകളഞ്ഞാല്‍ മാത്രമേ അയാള്‍ക്ക് ശ്വസിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഒരാഴ്ചയില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും അയാള്‍ക്ക് പക്ഷേ ജീവിക്കാന്‍ ഒരു തരം കൊതിയായിരുന്നു. എന്തുതരം പരീക്ഷണത്തിനും താന്‍ തയാറാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണം എന്നും അയാള്‍ ഡോക്ടറോട് അപേക്ഷിച്ചു. പക്ഷേ അവിടത്തെ നിയമം അനുസരിച്ച് മരുന്നുപരീക്ഷണം നടത്തണമെങ്കില്‍ രോഗി മൂന്നുമാസമെങ്കിലും ജീവിക്കാന്‍ സാധ്യതയുണ്ട ായിരിക്കണം. എങ്കിലും അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡോക്ടര്‍ മരുന്ന് കുത്തിവെച്ചു.

 

അടുത്ത ദിവസങ്ങളില്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് നടക്കുന്ന റൈറ്റിനെ കണ്ട ് ഡോക്ടര്‍ ഞെട്ടി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്യൂമറുകളുടെ വലുപ്പം പകുതിയായിരിക്കുന്നു. വെയിലത്തുവെച്ച മഞ്ഞുകട്ട എന്ന പോലെ. അടുത്ത 10 ദിവസങ്ങള്‍ കൂടി മരുന്ന് കുത്തിവെച്ചുകൊണ്ട ിരുന്നു. ഒടുവില്‍ കാന്‍സര്‍ പൂര്‍ണ്ണമായും മാറി റൈറ്റ് ആശുപത്രി വിട്ടു. റൈറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നാല്‍ അടുത്തുതന്നെ ഒരു മെഡിക്കല്‍ ജേണലില്‍ റൈറ്റിന് കുത്തിവെച്ച മരുന്നിനെക്കുറിച്ച് ഒരു ലേഖനം വന്നു. അതിന് രോഗത്തെ തടയാനുള്ള ശേഷിയില്ലെന്നായിരുന്നു ലേഖനത്തില്‍. ഇതു വായിച്ച റൈറ്റ് കടുത്ത നിരാശയിലേക്ക് വീണു. അയാളുടെ കാന്‍സര്‍ വീണ്ട ും തിരിച്ചുവന്നു. എന്നാല്‍ ഡോക്ടര്‍ ഒരു സൂത്രം പ്രയോഗിച്ചു. ഇപ്പോള്‍ തനിക്ക് ആ മരുന്നിന്റെ കൂടിയ ഡോസിലുള്ള ശുദ്ധമായ ബാച്ച് ലഭിച്ചിട്ടുണ്ടെ ന്നും അത് പ്രയോജനം ചെയ്യുമെന്നും രോഗിയോട് നുണ പറഞ്ഞു. വെറും ഡിസ്റ്റില്‍ഡ് വാട്ടര്‍ ആയിരുന്നു ഡോക്ടര്‍ കുത്തിവെച്ചത്. പക്ഷേ വീണ്ട ും അല്‍ഭുതം സംഭവിച്ചു. ട്യൂമറുകള്‍ ഇല്ലാതായി. നെഞ്ചിലെ ഫ്‌ളൂയിഡ് അപ്രത്യക്ഷമായി. എന്നാല്‍ അതിനുശേഷം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ക്രെബയോസെന്‍ എന്ന ആ മരുന്നുകൊണ്ട ് ഒരു കാര്യവും ഇല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുകേട്ട റൈറ്റിന് തന്റെ ചികില്‍സയിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടമായി. കാന്‍സര്‍ വീണ്ട ും തിരിച്ചെത്തി. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ മരിക്കുകയും ചെയ്തു.

 

മനസിന്റെ ചിന്തകള്‍ മാരകരോഗങ്ങളെപ്പോലും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് പറയാനാണ് ഞാന്‍ ഈ സംഭവം ഇവിടെ വിവരിച്ചത്. മനസിന്റെ ശക്തി കൊണ്ട ് കാന്‍സര്‍ പോലുള്ള രോഗങ്ങളെ തോല്‍പ്പിച്ച് പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്ന എത്രയോ പേര്‍ കേരളത്തിലുണ്ട ്. എന്നാല്‍ മനസ് കൈവിട്ടുപോയാല്‍ ഏതൊരു നവീനചികില്‍സാരീതിക്കും എത്ര വിദഗ്ധനായ ഡോക്ടര്‍ക്കും നിങ്ങളെ സുഖപ്പെടുത്താന്‍ കഴിയണമെന്നില്ല.

 

രോഗങ്ങളെ സൗഖ്യമാക്കാന്‍ മനസിനുള്ള കഴിവ് ആധുനിക വൈദ്യശാസ്ത്രം എത്രയോ കാലം മുമ്പേ അംഗീകരിച്ചതാണ്. പ്ലാസിബോ, നോസിബോ ഇഫക്ടുകളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട ്. മരുന്ന് ആണെന്ന് രോഗിയെ വിശ്വസിപ്പിച്ച് എന്തെങ്കിലും ഗുളികയോ പച്ചിലയോ കൊടുക്കുകയും അതുവഴി രോഗസൗഖ്യം ഉണ്ട ാകുകയും ചെയ്യുന്നതിനാണ് പ്ലാസിബോ ഇഫക്ട് എന്ന് പറയുന്നത്. പഴയ ലാടവൈദ്യന്മാര്‍ പല ചികില്‍സകൊണ്ട ും മാറാത്ത രോഗങ്ങള്‍ക്ക് കൊടുത്തുകൊണ്ട ിരുന്ന മരുന്നുകള്‍ എല്ലാവരിലും ഏല്‍ക്കാറില്ല. എന്നാല്‍ വിശ്വസിച്ചുകഴിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കാറുമുണ്ട ്. പ്ലാസിബോ ഇഫക്ടാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്ലാസിബോ ഇഫക്ടിന് വിപരീതമായി നോസിബോ ഇഫക്ടും ഉണ്ട ്. വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് അത്. പലപ്പോഴും ആശുപത്രികളില്‍ രോഗങ്ങള്‍ ഇല്ലാത്തയാള്‍ക്ക് ഉണ്ടെ ന്ന് തെറ്റായി രോഗനിര്‍ണ്ണയം നടത്തുന്ന സാഹചര്യം സംഭവിക്കാറുണ്ട ്. രോഗം ഉണ്ടെ ന്ന് അറിഞ്ഞതുമുതല്‍ ശരീരത്തില്‍ ആ രോഗത്തിന്റെ ബുദ്ധിമുട്ടുകളും ലക്ഷണങ്ങും കാണിച്ചുതുടങ്ങും. എന്നാല്‍ പിന്നീട് വിശദമായ രോഗനിര്‍ണ്ണയത്തിലൂടെ രോഗം ഇല്ലെന്ന് കണ്ടെ ത്തുമ്പോള്‍ നേരത്തെ കണ്ട രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നു. രോഗം ഉണ്ടെ ന്ന് വിശ്വസിച്ചാല്‍ രോഗം വരുന്നതിനും ഇല്ലെന്നു വിശ്വസിച്ചാല്‍ രോഗം മാറുന്നതിനും ഉദ്ദാഹരണമാണിത്. യഥാര്‍ത്ഥത്തില്‍ വിഷം ഇല്ലാത്ത ഭക്ഷണം ആയിരുന്നു കഴിച്ചതെങ്കിലും ആ ഭക്ഷണത്തില്‍ വിഷാംശമുണ്ട ായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞുകേട്ടാല്‍ ശര്‍ദ്ദിക്കാന്‍ തുടങ്ങുന്നതിനും പിന്നിലും ഇതേ കാര്യം തന്നെ.

 

ഉപബോധമനസ് എന്ന ഡോക്ടര്‍

 

ഏതൊരു രോഗത്തെയും സൗഖ്യമാക്കാനുള്ള കഴിവ് മുഴുവന്‍ നമ്മുടെ ഉപബോധമനസിലാണ് ഉള്ളത്. ഉപബോധമനസിന്റെ ലോകത്ത് നമ്മെത്തന്നെ നാം വളരെ ആരോഗ്യവും ചുറുചുറുക്കും ഓജസുമുള്ള വ്യക്തിയായാണ് കാണുന്നതെങ്കില്‍ അവിടെ സൗഖ്യം തുടങ്ങിക്കഴിഞ്ഞു. നമ്മുടെ ഉള്ളില്‍ നമ്മുടെ തന്നെ രോഗമില്ലാത്ത ആ രൂപം പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ ശരീരം പൂര്‍ണ്ണമായും സൗഖ്യമാകും. മാരകരോഗങ്ങള്‍ വരുമ്പോള്‍ നാം വളരെക്കാലം പൂര്‍ണ്ണആരോഗ്യത്തില്‍ ജീവിക്കുന്നതായി മനസില്‍ ഒരു അവബോധം സൃഷ്ടിക്കുക. നമ്മുടെ ശരീരം പുതിയ കോശങ്ങളെ സൃഷ്ടിക്കുകയും തകര്‍ന്ന കോശങ്ങളെ റിപ്പയര്‍ ചെയ്യുകയുമൊക്കെ ചെയ്തുകൊണ്ട ിരിക്കുകയാണ്. പൂര്‍ണ്ണ ആരോഗ്യവാനായി നമുക്ക് നമ്മെ കാണാന്‍ സാധിച്ചാല്‍ ശരീരവും അതിന് അനുസരിച്ച് പ്രതികരിക്കും. പൂര്‍ണ്ണസൗഖ്യം നേടാനാകും. രോഗത്തിന് മരുന്നുകള്‍ കഴിക്കുകയും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. എന്നാല്‍ അതുമാത്രം പോര, മരുന്ന് നമ്മെ സുഖപ്പെടുത്തുന്നതായി ഉറച്ച് മനസില്‍ സങ്കല്‍പ്പിക്കുക. വിശ്വസിക്കാത്തവര്‍ക്ക് എത്ര മരുന്ന് കഴിച്ചാലും അത് ശരീരത്തില്‍ ഒരു മാറ്റവും ഉണ്ട ാക്കണമെന്നില്ല.

 

മൂന്ന് തരത്തില്‍ നമുക്ക് രോഗത്തെ മാറ്റാന്‍ കഴിയും. ബോധമനസില്‍ രോഗമില്ല എന്ന് ഉറച്ചുവിശ്വസിക്കുക. രണ്ട ാമത്തേത്, ഉപബോധമനസിനോട് “എനിക്ക് രോഗമില്ല’ എന്ന് സ്ഥിരമായി പറഞ്ഞുകൊണ്ട ിരിക്കുക. മൂന്നാമത്തേത്, എന്നില്‍ ഈശ്വരാംശം ഉണ്ട ്. അതിലൂടെ നമുക്ക് എന്തും സാധിക്കും എന്നുള്ള വിശ്വാസം. എന്താണോ നമുക്ക് വേണ്ട ത്, അതിനായി ആ ആത്മീയ ശക്തി ഉപയോഗിച്ചാല്‍ എന്തും നേടാന്‍ കഴിയും. പലപ്പോഴും നാം ഉള്ളിലുള്ള ശക്തിയെ ഉപയോഗിക്കാതെ പുറത്തുള്ള ശക്തികളാണ് നമ്മെ നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുകയാണ് നാം പലപ്പോഴും ചെയ്യുന്നത്. നമ്മുടെ മനസ് അനുവദിക്കാതെ പുറത്തുനിന്നുള്ള ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യാനാകില്ല. മണ്ണില്‍ പാകുന്ന വിത്ത് പോലെയാണ് നിങ്ങളുടെ വിശ്വാസം. നല്ല ചിന്തകളുടെ വിത്ത് പാകിയാല്‍ അത് നല്ല ചെടിയായി വളരും.

 

മനശക്തിയിലൂടെ ആരോഗ്യം നേടാനുള്ള 25 വഴികള്‍

 

1. മനശക്തിയിലൂടെ ആരോഗ്യം നേടാന്‍ എപ്പോഴും മനസില്‍ കാണേണ്ട ത് ഏറ്റവും ഊര്‍ജ്ജസ്വലരായ, പൂര്‍ണ്ണ ആരോഗ്യമുള്ള നമ്മളെത്തന്നെയാണ്. രോഗമുണ്ടെ ങ്കില്‍ രോഗം സൗഖ്യമാക്കപ്പെട്ട വ്യക്തിയെയാണ് നാം മനസില്‍ സങ്കല്‍പ്പിക്കേണ്ട ത്. ആ രോഗത്തെക്കുറിച്ചുള്ള എന്തെങ്കിലും ചിന്തയോ ആശങ്കയോ മനസിലുണ്ടെ ങ്കില്‍ നാച്ചുറല്‍ ഹീലിംഗിന് തടസമുണ്ട ാകും.


2. ആരോഗ്യമുണ്ട ാകാന്‍ എപ്പോഴും നന്ദിയുള്ളവരായിരിക്കുക. വേദനിപ്പിച്ചവരോട് പൊറുക്കുക. എപ്പോഴും സന്തോഷത്തോടെയിരിക്കുക. ദിവസം മുഴുവന്‍ പ്രസരിപ്പ് നിലനിര്‍ത്തുക. നിബന്ധനകളില്ലാതെ സ്‌നേഹിക്കുക. അത് നിങ്ങള്‍ക്ക് ഊര്‍ജ്ജം തരും.


3. ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളുണ്ട ാവുക. ലക്ഷ്യങ്ങളുള്ളവര്‍ക്ക് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവായിരിക്കും. അസുഖം വന്നാല്‍ തന്നെ അത് വേഗത്തില്‍ സുഖപ്പെടാന്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിങ്ങളെ സഹായിക്കും.


4. രോഗത്തെ ഭയപ്പെട്ടുകൊണ്ട ിരിക്കരുത്. രോഗത്തെ സ്വീകരിക്കാതിരിക്കുക. അതിനെ ഡോക്ടര്‍മാര്‍ ചികില്‍സിച്ചുകൊള്ളട്ടെ. നാം ഗൗരവം കൊടുക്കേണ്ട തില്ല. സൗഖ്യമാക്കപ്പെട്ടുകൊണ്ട ിരിക്കുകയാണ് എന്നുമാത്രം ചിന്തിക്കുക. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക.


5. നമ്മുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം നമ്മുടെ ചിന്തകളിലാണ്. പൊസിറ്റീവ് ചിന്തകള്‍ നമ്മെ ഊര്‍ജ്ജസ്വലരാക്കും. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ നമുക്ക് ക്ഷീണം തരും.


6. ഇല്ലാത്ത അസുഖത്തെക്കുറിച്ചുള്ള അനാവശ്യഭീതി മനസിലുണ്ടെ ങ്കില്‍ ആ രോഗം നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. അതാണ് നോസിബോ ഇഫക്റ്റ്. അതുകൊണ്ട ് അനാവശ്യമായ ചിന്തകള്‍ മനസില്‍ നിന്ന് മാറ്റുക.


7. മെഡിറ്റേഷന്‍ അല്ലെങ്കില്‍ ധ്യാനത്തിന് വളരെ ശക്തിയുണ്ട ്. ദിവസവും ധ്യാനിച്ചാല്‍ വരാനിടയുള്ള അത്യാഹിതങ്ങളെപ്പോലും നമുക്ക് മുന്‍കൂട്ടി അറിയാനാകും. ധ്യാനത്തിന് ജനിതഘടനയെപ്പോലും മാറ്റാനുള്ള കഴിവുണ്ട ്.


8. ശരീരത്തിന്റെയുള്ളില്‍ ഒരു വൈദ്യനുണ്ട ്. സ്വയം ചികില്‍സിക്കുന്ന ഡോക്ടര്‍. പോസിറ്റീവ് ചിന്തകള്‍ കൊണ്ട ് ആ ഡോക്ടറെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.


9. ആരോഗ്യത്തെ ആകര്‍ഷിക്കാനും രോഗങ്ങളെ അകറ്റാനും എപ്പോഴും ആത്മകല്‍പ്പനകള്‍ മനസിലേക്ക് കൊടുത്തുകൊണ്ട ിരിക്കണം.


10. 6-7 മണിക്കൂറെങ്കിലും ഉറങ്ങണം. ചിലര്‍ക്ക് എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ട ിവരും. അത് ഗാഢമായ നിദ്രയായിരിക്കണം. എങ്കില്‍ ശരീരത്തിന് ആവശ്യമായ പോസിറ്റീവ് കെമിക്കലുകളും ഹോര്‍മോണുകളും ലഭിക്കും.


11. കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുക. ആരോഗ്യത്തിന് ഏറ്റവും ഉചിതമായത് കഴിക്കുക. ഓര്‍ഗാനിക് ഭക്ഷണശീലങ്ങളിലേക്ക് മാറാനായാല്‍ അത്രയും നല്ലത്. പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണം കണ്ടെ ത്തുക.


12. ശരീരത്തിന് രുചിയല്ല വേണ്ട ത്. നാവിന്റെ ഇഷ്ടങ്ങളെ നിയന്ത്രിക്കുക. ഉപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം കുറയ്ക്കുക. ശരീരത്തിന് ആവശ്യമായ പോഷകമൂല്യങ്ങളുള്ള ഭക്ഷണം കഴിക്കുക. മുളപ്പിച്ച ഭക്ഷണവും നാരുകളടങ്ങിയ ഭക്ഷണവും കഴിക്കുക. ഇതുവഴി ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് ലഭിക്കും. എങ്കില്‍ ഫ്രീ റാഡിക്കലുകളുടെ സ്വാധീനം ശരീരത്തിനുണ്ട ാകില്ല. ചീത്ത കൊഴുപ്പിന് പകരം, നല്ല കൊഴുപ്പുള്ള ഭക്ഷണം കഴിക്കുക.


13. അസുഖങ്ങളുണ്ടെ ങ്കില്‍ അതിനെ സൗഖ്യമാക്കുന്ന ഭക്ഷണം കൂടുതലായി കഴിക്കുക. ഏത് ഭക്ഷണമാണ് നമ്മുടെ ശരീരത്തിന് കൂടുതല്‍ സൗഖ്യം നല്‍കുന്നതെന്ന് നാം സ്വയം നിരീക്ഷിച്ച് കണ്ടെ ത്തണം. ജീവാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുക. പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍, ശുദ്ധമായ ജലം തുടങ്ങിയയില്‍ ജീവാംശമുണ്ട ്. ചില പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ക്ക് വളരെ ശക്തിയുണ്ട ്. നോനി, വീറ്റ് ഗ്രാസ്, നെല്ലിക്ക തുടങ്ങിയവ. ഇത്തരം ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുക.


14. ശരീരത്തിലേക്ക് പോകുന്ന ജലം പ്രാണന്റെ ഭാഗമായി മാറുന്നു. ജലം അമൃത് തന്നെയാണ്. ശുദ്ധജലം മാത്രം കുടിക്കുക. അത് ധാരാളമായി കുടിക്കുക. ഏറ്റവും നല്ല ജലം പഴങ്ങളിലുള്ള ജലമാണ്. തണ്ണിമത്തങ്ങ പോലെ ജലം ഏറെയുള്ള പഴങ്ങള്‍ കൂടുതലായി കഴിക്കുക.


15. വൈകിട്ട് നേരത്തെ ഭക്ഷണം കഴിക്കുക. നേരത്തെ ഉറങ്ങുക. അതിരാവിലെ ഉണരുക. ആരോഗ്യമുള്ള ശരീരത്തിന് വേണ്ട പ്രാഥമികമായ കാര്യമാണിത്.


16. സൗഖ്യം നേടുന്നതിനായി നമ്മുടെ ബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുപോകണം. നമുക്ക് സ്വന്തം മനസിനോടുള്ള ബന്ധം, പ്രകൃതിയോടുള്ള ബന്ധം, ഉറ്റവരോടുള്ള ബന്ധം, സമൂഹത്തോടുള്ള ബന്ധം, ലോകത്തോടുള്ള ബന്ധം... എല്ലാം ശരിയായ രീതിയിലാകുമ്പോള്‍ ആരോഗ്യം നിലനില്‍ക്കും.


17. സ്വയം സ്‌നേഹിക്കുക. ലോകത്തിലെ ഏറ്റവും മികച്ച സൃഷ്ടിയാണ് നിങ്ങള്‍. നിങ്ങളോട് നിങ്ങള്‍ക്ക് വെറുപ്പാണെങ്കില്‍ അത് ശരീരത്തിലേക്കും ബാധിക്കും. അസുഖങ്ങള്‍ കൂടെപ്പിറപ്പാകും.


18. ജീവിതത്തിലെയും നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ സ്വാഭാവികമാണ്. മാറ്റങ്ങളോട് ഫ്‌ളെക്‌സിബിള്‍ ആയിരിക്കുക. പകരം അത് നിങ്ങളെ അസ്വസ്ഥമാക്കരുത്.


19. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ആരോഗ്യകരമായ ഭക്ഷണവും ദിവസേനയുള്ള വ്യായാമവും ഒപ്പം നിശ്ചയദാര്‍ഢ്യവും ഉണ്ടെ ങ്കില്‍ പടിപടിയായി ശരീരഭാരം കുറയ്ക്കാനാകും.


20. ഏതെങ്കിലും രോഗത്തിന് ചികില്‍സ എടുക്കുന്നുണ്ടെ ങ്കില്‍ ഡോക്ടറെയും ചികില്‍സാരീതിയെയും പൂര്‍ണ്ണമായി വിശ്വസിക്കുക. ഇതിലൂടെ എനിക്ക് സൗഖ്യം ഉണ്ട ാകുമെന്ന് മനസില്‍ ഉറപ്പിക്കുക. എങ്കില്‍ മാത്രമേ ചികില്‍സയ്ക്ക് ഫലം കിട്ടൂ.


21. പ്രകൃതിയോടൊത്ത് ചെലവഴിക്കാന്‍ സമയം കണ്ടെ ത്തുക. പ്രകൃതിയെക്കാള്‍ മികച്ച വൈദ്യനില്ല. ഇളംവെയിലും കാറ്റും കൊള്ളുക.


22. പൊസിറ്റീവായി സംസാരിക്കുന്ന, നല്ല ആരോഗ്യശീലങ്ങളുള്ള ആളുകളുമായി കൂട്ടുകൂടിയാല്‍ അവരുടെ ജീവിതശൈലി നിങ്ങളിലേക്ക് എളുപ്പത്തില്‍ വരും.


23. ദുശീലങ്ങള്‍ക്ക് വിടപറയുക. മദ്യപാനം, പുകവലി, അമിതഭക്ഷണം തുടങ്ങിയ ദുശീലങ്ങളെല്ലാം വലിയ രോഗങ്ങളിലേക്ക് നയിക്കും. ഇവയൊക്കെ ശരീരത്തിന്റെ സ്വയം സൗഖ്യമാക്കാനുള്ള കഴിവ് നശിപ്പിക്കും.

24. ഞാന്‍ ശക്തനാണ്/ശക്തയാണ്. ആരോഗ്യവാനാണ്/ ആരോഗ്യവതിയാണ്. ഞാന്‍ ഈ രോഗത്തില്‍ നിന്ന് അല്‍ഭുതകരമായി തിരിച്ചുവരും. രോഗങ്ങളുള്ളവര്‍ നെഗറ്റീവ് ചിന്തകള്‍ക്ക് പകരം ഇത്തരം ആത്മകല്‍പ്പനകള്‍ നടത്തിക്കൊണ്ട ിരിക്കുക. സ്ഥിരമായി സൗഖ്യപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട ിരുന്നാല്‍ ഉപബോധമനസ് വിശ്വസസ്തയോടെ അത് യാഥാര്‍ത്ഥ്യമാക്കിത്തരും.
25. രോഗങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്യുക.

 

Dr. P. P. VIJAYAN (MA, MSc, MBA, LLM, PhD)

Author, Mind Trainer, Psychologist,
Success Coach & Business Strategist

 

Ph : India: +91 944 706 7078 | UK: +44 796 819 6820
Email: drppvijayan@gmail.com
www.lifelinemcs.org | www.successguru.org

 

(രാജ്യാന്തര പ്രശസ്തനായ മനഃശക്തി പരിശീലകനും സൈക്കോളജിസ്റ്റും ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ ഡോ. പി. പി. വിജയന്‍ തിരുവനന്തപുരത്തെ ലൈഫ്‌ലൈന്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മൈന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടറാണ്.)

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code