Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐഎന്‍എഐയുടെ സ്പ്രിങ് കോണ്‍ഫറന്‍സ് വിജയകരമായി   - ജൂബി വള്ളിക്കളം

Picture

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ അമിത ഹെല്‍ത്ത് പ്രസന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററില്‍ വച്ച് നടത്തിയ കോണ്‍ഫറന്‍സ് വിജയകരമായിരുന്നു.

 

ഐഎന്‍എഐ പ്രസിഡന്റ് ആനി എബ്രാഹം തിരി തെളിയിച്ച കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഇല്ലിനോയിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ്വാര്‍ട്ട് ഹെല്‍ത്ത് കെയര്‍ പോളിസി അപ്‌ഡേറ്റിനെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ. ആനി എബ്രാഹം സോഷ്യല്‍ മിഡിയ ആന്‍ഡ് നഴ്‌സിങ് പ്രാക്ടീസിനെക്കുറിച്ചും ക്ലാസ് നയിച്ചു. മിനി ജോണ്‍സന്‍, റാണി കാപ്പന്‍, ഡോ. ജസീന വെളിയത്തുമാലില്‍, മേഴ്‌സി കുര്യാക്കോസ്, നാന്‍സി സൗറ്റെട്ടും എന്നിവരും ക്ലാസ് എടുത്തു. ലിന്‍ഡ മിഥുന്‍ നഴ്‌സിങ് ഡോക്യുമെന്റേഷനെക്കുറിച്ചും കെയറിംഗ് ഫോര്‍ ട്രാന്‍സ് ജെന്‍ഡര്‍ പേഷ്യന്റ്‌സിനെപ്പറ്റി ചാരി വെണ്ടന്നൂറും ക്ലാസെടുത്തു. നഴ്‌സിങ്ങിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഇവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 

ഐഎന്‍എഐയുടെ എജ്യുക്കേഷണല്‍ ചെയര്‍പേഴ്‌സന്‍ ഡോ. സൂസന്‍ മാത്യുവും എംപിആര്‍എന്‍ ചെയര്‍പേഴ്‌സന്‍ ഡോ. റജീന ഫ്രാന്‍സീസുമാണ് നഴ്‌സുമാരുടെ തുടര്‍ വിദ്യാഭ്യാസത്തിന് അനുയോജ്യമായ അഞ്ച് സിഇ ലഭിക്കുന്ന കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റ് ചെയ്തത്. സെക്രട്ടറി മേരി റജീന സേവ്യര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ് സിബി, വൈസ് പ്രസിഡന്റ് ഷിജി അലക്‌സ്, ട്രഷറര്‍ എല്‍സമ്മ ലൂക്കോസ് വിവിധ കമ്മിറ്റി ചെയര്‍ പേഴ്‌സന്മാരായ ജൂബി വള്ളിക്കളം, സുനു തോമസ്, സിന്‍ഡി സാബു, റോസ്‌മേരി കോലഞ്ചേരി, ആഗ്‌നസ് മാത്യു, ശോഭ ജിബി എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code