Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13-ന്   - ജിനേഷ് തമ്പി

Picture

ന്യൂജേഴ്‌സി : കായിക മാമാങ്കത്തിന് തുടക്കം കുറിച്ച് കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ പ്രസിദ്ധമായ ങലൗേരവലി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അങ്കണത്തില്‍ അരങ്ങേറും . ഉച്ച കഴിഞ്ഞു ഒരു മണി മുതല്‍ ഏഴു മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്



പതിനാലു വയസ്സ് മുതല്‍ ഇരുപത്തിയഞ്ചു വയസു വരെയുള്ള കായികപ്രതിഭകള്‍ വിവിധ ടീമുകളിലായി അണിനിരക്കുന്ന ഈ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയൊരുക്കും

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം നേതൃത്വം കൊടുക്കുന്ന ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ് . മാര്‍ച്ച് 31 വരെ ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമായിരിക്കും . ഒരു കളിക്കാരന് പത്തു ഡോളറാണ് രജിസ്‌ട്രേഷന്‍ നിരക്ക്

.

വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് കലാ, കായിക, സാമൂഹിക മേഖലകള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കര്‍മ്മ മണ്ഡലങ്ങളില്‍ തങ്ങളുടെ മാറ്റു തെളിക്കുവാനുള്ള അവസരം ഒരുക്കുവാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം എന്നും കര്‍മനിരധരായിരിക്കും എന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .ബാസ്കറ്റ്ബാള്‍ ടൂര്‍ണ്ണമെന്റിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും എല്ലാ കായികപ്രേമികളെയും ഈ ടൂര്‍ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നതായും ബിനോ മാത്യുവും , ഷൈജു ചെറിയാനും അറിയിച്ചു

എം സി സേവ്യര്‍ ടൂര്‍ണമെന്റ് ഡയറക്ടറും , സാബു ജോസഫ് (ഇജഅ) ടൂര്‍ണമെന്റ് അഡ്വൈസറും ആയി പ്രവര്‍ത്തിച്ചു വരുന്നു . ടൂര്‍ണമെന്റ് വിജയിക്കള്‍ക്കായി ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും , പുരസ്കാരങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്



യുവകായികപ്രതിഭകളുടെ വമ്പിച്ച പിന്തുണയും , പങ്കാളിത്വത്തോടെ ന്യൂജേഴ്‌സി പ്രൊവിന്‍സ് ആതിഥ്യമരുളുന്ന ആദ്യത്തെ കായിക ഇനമാണ് ഈ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്റ് എന്നും ഉജ്വലമായ സംഘടനാമികവിന്റെയും , നേതൃപാടവത്തിന്റെയും നേര്‍കാഴ്ചയായിരിക്കും ഈ ടൂര്‍ണമെന്റ് കാഴ്ച വെക്കുക എന്ന് ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍ അഭിപ്രായപ്പെട്ടു. തലമുറകള്‍ തമ്മിലുള്ള അന്തരം നികത്തുവാന്‍ യുവജനങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ടൂര്‍ണമെന്‍റ്റുകള്‍ ഉപകരിക്കുമെന്നും എല്ലാ സാമൂഹിക, സാംസ്കാരിക, കായിക രംഗത്തുള്ള നേതാക്കളും ഈ ടൂര്‍ണമെന്റ്‌റില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും പിന്റോ കണ്ണമ്പിള്ളില്‍ എടുത്തു പറഞ്ഞു

 

ആവേശോജ്വലമായ ബാസ്കറ്റ്ബാള്‍ മത്സരങ്ങള്‍ കാണുവാനും, യുവതീയുവാക്കള്‍ക്ക് തങ്ങളുടെ കായികവികസനങ്ങള്‍ക്കു വേദിയൊരുക്കുവാനും ന്യൂജേഴ്‌സി പ്രൊവിന്‍സ് മുന്നോട്ടു വന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്നു ന്യൂ ജഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ അറിയിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂത്ത് ഫോറം പ്രസിഡന്റ് മാത്യു മുണ്ടക്കല്‍ , അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ , അമേരിക്ക റീജിയന്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ ഈ ടൂര്‍ണമെന്റിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു

 

ന്യൂജേഴ്‌സി പ്രൊവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു , സെക്രട്ടറി ഷൈജു ചെറിയാന്‍ , ജോയിന്റ് സെക്രട്ടറി രവി കുമാര്‍ എന്നിവരോടൊപ്പം ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍ , സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ് , വൈസ് പ്രസിഡന്റ് ജിനേഷ് തമ്പി, വൈസ് പ്രസിഡന്റ് ഫിലിപ്പ് മാരേട്ട് , ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രാജന്‍ ചീരന്‍, കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ജേക്കബ് ജോസഫ് , വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന്‍, ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ഡോ ഷിറാസ് യുസഫ് , ചാരിറ്റി ഫോറം പ്രസിഡന്റ് സോബിന്‍ ചാക്കോ, ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്‌സ് , പ്രവാസി ഫോറം പ്രസിഡന്റ് സഞ്ജീവ് കുമാര്‍ , അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ജോര്‍ജ് ജേക്കബ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ സോമന്‍ ജോണ്‍ തോമസ് , ഡോ സോഫി വില്‍സന്‍, എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും



വാര്‍ത്ത: ജിനേഷ് തമ്പി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code