Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡയില്‍ വിശുദ്ധകുര്‍ബാനയ്ക്കിടെ കുത്തേറ്റ വൈദികന്റെ നില ഗുരുതരം

Picture

ടൊറന്റോ: കാനഡയിലെ മോണ്‍ട്രിയലില്‍ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേട്ടറിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികന് കുത്തേറ്റു. ഫാ. ക്‌ലൗഡെ ഗ്രോ എന്ന വൈദികനാണ് കുത്തേറ്റത്. വലിയ കത്തിയുമായി ദേവാലയത്തില്‍ എത്തിയ അജ്ഞാതന്‍ വൈദികനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരിന്നു.

സെല്‍ ലൂമിയറേ എന്ന മാധ്യമത്തില്‍ തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ആക്രമണ ദൃശ്യങ്ങളും ലൈവായി ആളുകളിലേക്ക് എത്തി. എന്നാല്‍ മാധ്യമത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോള്‍ പ്രസ്തുത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

 

രാവിലെ എട്ടു നാല്‍പ്പതിന്, കോട്ടിട്ട ഒരാള്‍ കത്തിയും കൈയിലേന്തി അള്‍ത്താരയുടെ മുന്നിലേക്ക് നീങ്ങുന്നതും, വൈദികന്റെ അടുത്തേക്ക് പാഞ്ഞ് അടുക്കുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം. അക്രമി ഒരു മെഴുകുതിരിയില്‍ തട്ടിയ സമയത്ത് വൈദികന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇത് തടഞ്ഞ അക്രമി ഉടനെ വൈദികനെ താഴേക്കെറിഞ്ഞതിനുശേഷം വൈദികനെ കത്തിയെടുത്ത് കുത്തി. പിന്നാലെ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍ എത്തിയ മൂന്ന് വിശ്വാസികള്‍ അക്രമിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.

 

ദേവാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ പോലീസ് എത്തുന്നതു വരെ അക്രമിയെ ദേവാലയത്തില്‍ തടഞ്ഞുവച്ചു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി അക്രമിയെ കൊണ്ടുപോയി. വൈദികന്റെ പരിക്ക് സാരമുള്ളതല്ല. പത്തുവര്‍ഷം മുമ്പ് ഇതേ ദേവാലയത്തില്‍ വച്ച് ഒരാള്‍ തോക്കുമായി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ദേവാലയത്തിലെ പുരോഹിതന്‍ പോലീസ് എത്തുന്നതുവരെ അദ്ദേഹത്തെ ആശ്വസിപ്പിച്ചു നിര്‍ത്തി. പിന്നീട് അദ്ദേഹത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code