Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

53ാം പിറന്നാള്‍ നിറവില്‍ നടി ശോഭന

Picture

1984ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നടിയും നര്‍ത്തകിയുമായ ശോഭന മലയാളചലച്ചിത്ര രംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികയായി എത്തി. തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറി. താരം ഇപ്പോള്‍ 53ന്റെ നിറവിലാണ്. 1980കള്‍ മുതല്‍ 1990കള്‍ വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായി ശോഭന കണക്കാക്കപ്പെട്ടു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവുകള്‍ സംഭവിച്ചിട്ടില്ല.

രണ്ട് ദേശീയ അവാര്‍ഡുകളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍നിര്‍ത്തി ശോഭനയെ 2006 ജനുവരിയില്‍ പത്മശ്രീ പട്ടം നല്‍കി ആദരിച്ചു. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുന്ന താരം എന്നാല്‍ നൃത്തവേദികളില്‍ സജീവമാണ്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവും ശോഭന നടത്തുന്നുണ്ട്. അവിവാഹിതയായി തുടരുന്ന താരം 2010ല്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഗുരുവായൂരില്‍ വെച്ചായിരുന്നു കുട്ടിയുടെ ചോറൂണ് ചടങ്ങ് നടത്തിയത്. അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്.

അടുത്തിടെ ശോഭന മോഹന്‍ലാലിനെക്കാണാനായി എത്തിയിരുന്നു. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. പുതുതായി ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പത്തെക്കുറിച്ച് സംസാരിക്കാനായാണ് താരമെത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തു വന്നത്. താരത്തിന്റെ പിറന്നാളും ട്രോളന്മാര്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. പകരം വെക്കാനില്ല അഭിനേത്രിക്ക് പിറന്നാളാശംസ നേരുന്നുവെന്നും പൂര്‍വ്വാധികം ശക്തിയോടെ സിനിമയിലേക്ക് തിരിച്ചെത്തണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പഴയകാല നടിമാരൊക്കെ തിരിച്ചു വരവിന്റെ പാതയിലുള്ളപ്പോള്‍ ഇഷ്ടതാരം വീണ്ടും സ്‌ക്രീനിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code