Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2019 ലോഗോ പ്രകാശനം ചെയ്തു   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാമേള 2019 ന്റെ ലോഗോ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രകാശനം ചെയ്തു.

 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള കലാമേള ഈ വര്‍ഷം ഏപ്രില്‍ 27 ന് സെന്റ് തോമസ് സീറോ മലബാര്‍ കത്തിഡ്രല്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്.(5000 St. Charles Rd, Bell wood, IL-60104)

 

ആല്‍വിന്‍ ഷിക്കൂര്‍ ചെയര്‍മാനും (630 274 5423), ഷൈനി ഹരിദാസ് (630 290 7143), സാബു കട്ടപ്പുറം (847 791 1452), സന്തോഷ് കാട്ടുക്കാരന്‍ (773 469 5048) എന്നിവര്‍ കോ ചെയര്‍മാന്മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

മാര്‍ച്ച് 25 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംഘടനയുടെ വെബ്‌സൈറ്റായ ംംം.രവശരമഴീാമഹമ്യമഹലലമീൈരശമശേീി.ീൃഴ ല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുന്നതാണ്. ഏപ്രില്‍ 20 ന് കലാമേള റജിസ്‌ട്രേഷന്‍ അവസാനിക്കുന്നതാണ്. ഒരേ സമയം നാലു സ്റ്റേജുകളിലായും കലാമേള നടക്കുന്നത്.

 

കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തി വന്നിരുന്ന കലാമേളകളില്‍ നിന്നും കലാമേള 2019 ന്റെ പ്രത്യേകത ഡബ്മാഷ് കരോക്കി ഉപയോഗിച്ച് സംഗീതം ആലപിക്കുന്നതും അധികമായി ചേര്‍ത്തിട്ടുള്ളതാണ്. മാത്രമല്ല ഓരോ പരിപാടിയും കഴിഞ്ഞ് 10 മിനിട്ടിനുള്ളില്‍ റിസര്‍വ് സ്ക്രീനില്‍ കാണാവുന്നതുമാണ്.

 

അനാവശ്യമായി സമയം ഒഴിവാക്കുന്നതിന്റെ ഭാഗമായി കലാമേളയുടെ വിധി കര്‍ത്താക്കള്‍ക്ക് കംപ്യൂട്ടറുകള്‍ ലഭ്യമാക്കുന്നതുമാണ്. ആല്‍വിന്‍ ഷിക്കൂറിന്റെ നേതൃത്വത്തില്‍ ഇതിനായി എല്ലാവിധ സജ്ജീകരണങ്ങളും ഉടന്‍ തന്നെ പൂര്‍ത്തീകരിക്കുന്നതുമാണ്.

 

ലോഗോ പ്രകാശന ചടങ്ങില്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജെസ്സി റിന്‍സി, ലൂക്ക് ചിറയില്‍, ലീല ജോസഫ്, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട്, ഷൈനി ഹരിദാസ്, ജിതേഷ് ചുങ്കത്ത്, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സന്തോഷ് കാട്ടൂക്കാരന്‍, ആല്‍വിന്‍ ഷിക്കൂര്‍, സജി മണ്ണംച്ചേരില്‍, ജിമ്മി കണിയാലി, ഷാബു മാത്യു, രഞ്ജന്‍ എബ്രഹാം, സാബു കട്ടപുറം, സന്തോഷ് കുര്യന്‍, റ്റോബിന്‍ മാത്യു, ജോര്‍ജ് പ്ലാമ്മൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code