Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്‍.എ.ജി.സി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28-ന്   - സതീശന്‍ നായര്‍

Picture

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രില്‍ 28-നു ഞായറാഴ്ച രാവിലെ 10.30-മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് അറിയിച്ചു.

 

എല്ലാവര്‍ഷവും പതിവുപോലെ നടത്തിവരാറുള്ള വിഷുദിനാഘോഷ പരിപാടികള്‍ രാവിലെ 10.30-ന് ആരംഭിച്ച് വൈകുന്നേരത്തോടുകൂടി സമാപിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, വിവിധ കലാപരിപാടികള്‍, വിഷു സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍. ആഘോഷത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ മഹോത്സവത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് (630 941 8535), ജയരാജ് നാരായണന്‍, സെക്രട്ടറി (847 943 7643), വിജി എസ്. നായര്‍, ട്രഷറര്‍ (847 827 6227).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code